KERALAMLATEST NEWS
യു.ജി.സി ലൈബ്രേറിയന്മാർക്ക് കോഴ്സ് ഇൻസ്ട്രക്ടറാവാം

തിരുവനന്തപുരം: ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ നാലുവർഷ ബിരുദ കോഴ്സുകളിൽ യു.ജി.സി നെറ്റ് / പിഎച്ച്.ഡി യോഗ്യതയുള്ള ലൈബ്രേറിയന്മാരെ കോഴ്സ് ഇൻസ്ട്രക്ടർമാരാക്കാൻ സർക്കാർ അനുമതി. നാലുവർഷ ബിരുദത്തിന്റെ കരിക്കുലത്തിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് മൈനർ /ഫൗണ്ടേഷൻ കോഴ്സായി ഉൾപ്പെടുത്തിയ സാഹചര്യത്തിലാണിത്. കോളേജ് ലൈബ്രറി പ്രവർത്തനം, അദ്ധ്യാപകരുടെ ജോലി ഭാരം, സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കാതെയുമാണ് ലൈബ്രേറിയന്മാരെ ഇൻസ്ട്രക്ടർമാരാക്കുന്നത്. മൈനർ, ഫൗണ്ടേഷൻ, മൾട്ടി ഡിസിപ്ലിനറി, സ്കിൽ കോഴ്സുകൾ എന്നിവയിൽ ലൈബ്രേറിയന്മാർക്ക് ഇൻസ്ട്രക്ടർമാരാവാനാണ് സർക്കാർ അനുമതി നൽകിയത്.
Source link