കാര്‍ഡിഫ് (വേൽസ്): മുന്‍കാമുകി അബദ്ധവശാല്‍ ചവറ്റുകുട്ടയിലേക്കെറിഞ്ഞ ആറായിരം കോടി രൂപയുടെ ബിറ്റ് കോയിനടങ്ങിയ ഹാർഡ് ഡിസ്കിനായി പത്ത് വര്‍ഷത്തിലധികമായി നിയമപോരാട്ടം നടത്തി യുവാവ്. 2009-ല്‍ മൈന്‍ ചെയ്‌തെടുത്ത് ഡ്രൈവിലാക്കി സൂക്ഷിച്ച 569 ദശലക്ഷം പൗണ്ട് (ആറായിരം കോടി രൂപ) മൂല്യംവരുന്ന ബിറ്റ്‌കോയിനുകളാണ് ജെയിംസ് ഹോവല്‍സ് എന്നയാള്‍ക്ക് നഷ്ടപ്പെട്ടത്. 2013-ല്‍ വെയ്ല്‍സിലാണ് സംഭവം നടന്നത്. ബിറ്റ്‌കോയിന്‍ ഉണ്ടെന്നറിയാതെ ഹോവല്‍സിന്റെ മുന്‍കാമുകി ഹാല്‍ഫിന എഡ്ഡി, ഇവാന്‍സ് ജയിംസിന്‍റെ കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരുന്ന പഴയ ഹാര്‍ഡ് ഡിസ്‌ക് ചവറ്റുകുട്ടയിലേക്കെറിയുകയായിരുന്നു. ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാൻ ഹോവല്‍സ് പറഞ്ഞതുകൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്നാണ് യുവതിയുടെ പക്ഷം. അതില്‍ ബിറ്റകോയിന്‍ ഉണ്ടെന്ന് അറിയുമായിരുന്നില്ല. അത് നഷ്ടപ്പെട്ടത് തന്റെ കുറ്റമായി കാണുന്നില്ലെന്നും ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറയുന്നു.
Source link