INDIALATEST NEWS

തമിഴ്നാട്ടിൽ കനത്ത മഴ: 2,000 ഏക്കറിലെ നെൽക്കൃഷി നശിച്ചു, ചെന്നൈയിൽ ഓറഞ്ച് അലർട്ട്

തമിഴ്നാട് മഴ മുന്നറിയിപ്പ് | റെയിൻ അലർട്ട് | മഴ അപ്‌ഡേറ്റുകൾ | മൺസൂൺ വാർത്തകൾ – Tamil Nadu Rain Alerts | Mazha Updates | Latest Malayalam News | Tamil Nadu Rain Updates and Red Alert Yellow Alerts | Malayala Manorama Online News

തമിഴ്നാട്ടിൽ കനത്ത മഴ: 2,000 ഏക്കറിലെ നെൽക്കൃഷി നശിച്ചു, ചെന്നൈയിൽ ഓറഞ്ച് അലർട്ട്

മനോരമ ലേഖകൻ

Published: November 27 , 2024 10:48 PM IST

1 minute Read

മഴയ്ക്ക് മുന്നേ… (ഫയൽ ചിത്രം)

ചെന്നൈ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയതിനെ തുടർന്ന് തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. കടലൂർ, തിരുവാരൂർ, തഞ്ചാവൂർ, നാഗപട്ടണം, മയിലാടുതുറ, രാമനാഥപുരം എന്നീ ജില്ലകളിലാണു രണ്ടു ദിവസമായി വ്യാപക മഴ. രാമനാഥപുരത്ത് വീടുകളിലടക്കം വെള്ളം കയറി. തിരുവാരൂർ, മയിലാടുതുറ, തഞ്ചാവൂർ തുടങ്ങിയ ജില്ലകളിൽ 2,000 ഏക്കറിലെ നെൽക്കൃഷി നശിച്ചു.

അതേസമയം, അതിതീവ്ര ന്യൂനമർദം ഇന്നു ചുഴലിക്കാറ്റായി മാറുമെന്ന് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് കടലൂർ, മയിലാടുതുറ, നാഗപട്ടണം, തിരുവാരൂർ, ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, പുതുച്ചേരി എന്നിവിടങ്ങളിൽ 30 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിച്ചു. ചെന്നൈയിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ സ്കൂളുകൾക്ക് അവധി നൽകിയെങ്കിലും രാവിലെ മുതൽ മഴ പെയ്തില്ല. പുതുച്ചേരിയിൽ നാളെ സ്കൂളുകൾക്ക് അവധി നൽകി.

English Summary:
Tamil Nadu Rain Update – Heavy Rains Batter Tamil Nadu as Bay of Bengal Depression Intensifies

mo-news-common-latestnews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 79dspsovm408r506tpas7j6mio mo-news-national-states-tamilnadu mo-environment-bayofbengal


Source link

Related Articles

Back to top button