ന്യൂജേഴ്‌സി: ഊബര്‍ ഈറ്റ്‌സ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് കഞ്ചാവ്. ന്യൂജേഴ്‌സിയിലെ ഒരു വനിതാ ഡ്രൈവര്‍ക്കാണ് ഓര്‍ഡര്‍ ചെയ്ത ബറീറ്റോ എന്ന വിഭവത്തിന് പകരം കഞ്ചാവ് ലഭിച്ചത്. കാംഡന്‍ കൗണ്ടിയിലെ വാഷിങ്ടണ്‍ ടൗണ്‍ഷിപ്പിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വനിതാ ഡ്രൈവര്‍ ഊബര്‍ ഈറ്റ്‌സ് വഴി ബറീറ്റോ ഓർഡർ ചെയ്തത്. ബറീറ്റോ, സൂപ്പ്, വാട്ടര്‍ ബോട്ടില്‍ എന്നിവയായിരുന്നു ഓര്‍ഡര്‍ ചെയ്തിരുന്നത്. ഭക്ഷണ പാക്കറ്റ് ലഭിച്ചതിനു പിന്നാലെ അസാധാരണമായ മണം ഇവരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ബറീറ്റോ പൊതിയുന്നതിന് സമാനമായി തന്നെയാണ് കഞ്ചാവും പൊതിഞ്ഞിരുന്നത്.
Source link