സൂഫിസത്തിൽനിന്ന് പ്രക്ഷോഭപാതയിൽ, ഇമ്രാന്‍ഖാനുവേണ്ടി തെരുവിലിറങ്ങിയ മൂന്നാംഭാര്യ; ആരാണ് ബുഷ്‌റ ബീബി?
ഇസ്‌ലമാബാദ്: ഒരിടവേളയ്ക്ക് ശേഷം ഇസ്‌ലമാബാദിലെ ഡി ചൗക്ക് വലിയ പ്രതിഷേധ റാലിയെ അഭിമുഖീകരിച്ച ദിവസമായിരുന്നു കഴിഞ്ഞുപോയത്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജയില്‍മോചനം ലക്ഷ്യമിട്ട് പി.ടി.ഐ (പാകിസ്താന്‍ തെഹ്‌രികെ ഇന്‍സാഫ്) നടത്തിയ റാലിക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ഒരു സ്ത്രീ ശബ്ദം അവിടെ ഉയര്‍ന്ന് കേട്ടു. അത് ഇമ്രാന്‍ഖാന്റെ മൂന്നാംഭാര്യ ബുഷ്‌റ ബീബിയുടേതായിരുന്നു.ആദ്യമായി ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത് അവര്‍ ഇങ്ങനെ പറഞ്ഞു: ഇത് കേവലം എന്റെ ഭര്‍ത്താവിനുവേണ്ടി മാത്രമുള്ള പോരാട്ടമല്ല, രാജ്യത്തിന്റെ ഭാവിക്ക് കൂടിയുള്ള പോരാട്ടമാണ്- വന്‍ കരഘോഷത്തോടെ ഏറ്റെടുത്ത ബുഷ്‌റ ബീബിയുടെ പ്രസംഗത്തിന് ശേഷം ഉയര്‍ന്നുകേട്ടത് ഒരു ചോദ്യമായിരുന്നു. ബുഷ്‌റയുടേത് പാകിസ്താനില്‍ മറ്റൊരു വനിതാ രാഷ്ട്രീയ നേതാവിന്റെ ഉദയമാണോ? ഡി.ചൗക്കിലെ പ്രക്ഷോഭത്തിന് ശേഷം ബുഷ്‌റ ബീബി സുരക്ഷിത സ്ഥാനത്തേക്ക് മാറിയെങ്കിലും ഇമ്രാന്റെ പാത പിന്തുടര്‍ന്ന് അവര്‍ പി.ടി.ഐ.യെ നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
Source link