കലോത്സവ ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവത്തിൽ കേസെടുത്തു; മന്ത്രി അന്വേഷണത്തിന് നിർദേശം നൽകി
തിരുവനന്തപുരം: ജില്ലാ കലോത്സവ ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം വിവാദത്തിൽ. തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിനിടെ നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പതാക ഉയർത്തിയപ്പോഴായിരുന്നു സംഭവം. പതാക കയറിൽ കുടുങ്ങി. ഇത് അഴിക്കാൻ സംഘാടകർ പ്ലസ്ടു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റുകയായിരുന്നു.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന് നിർദേശം നൽകി.
സംഭവം നടക്കുമ്പോൾ ഇവിടെ ഉദ്യോഗസ്ഥരും എം എൽ എയും ഉണ്ടായിരുന്നു. ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. എന്നാൽ എൻ എസ് എസ് വോളന്റിയറായ തനിക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കൊടിമരത്തിൽ കയറിയതെന്നും കാണിച്ച് വിദ്യാർത്ഥി പ്രിൻസിപ്പാളിന് വിശദീകരണം നൽകി.
Source link