മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം "അവറാച്ചൻ & സൺസ്" ആരംഭിച്ചു; നായകൻ ബിജു മേനോൻ

മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം “അവറാച്ചൻ & സൺസ്” ആരംഭിച്ചു; നായകൻ ബിജു മേനോൻ

മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം “അവറാച്ചൻ & സൺസ്” ആരംഭിച്ചു; നായകൻ ബിജു മേനോൻ

മനോരമ ലേഖിക

Published: November 27 , 2024 05:17 PM IST

1 minute Read

മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്   നിർമ്മിക്കുന്ന 35 മത് ചിത്രം “അവറാച്ചൻ ആൻഡ് സൺസ്”  ഇന്ന് കൊച്ചിയിൽ ആരംഭമായി. ബിജുമേനോൻ, ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, ഗണപതി, ഗ്രെയ്‌സ് ആന്റണി, അഖിലാ ഭാർഗവൻ, പോളി വത്സൻ, പാർവതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന റോളുകളിൽ എത്തുന്നത്. നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർവഹിക്കുന്നു. കൊച്ചിയിൽ  ഇന്ന് നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകൻ അമൽ തമ്പിയുടെ പിതാവ് തമ്പിയും അമലിന്റെ അദ്ധ്യാപികയായ രേഷ്മയും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയും ബെനീറ്റ ലിസ്റ്റിൻ ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് നൽകുകയും ചെയ്തു.ബിജുമേനോനും ചിത്രത്തിലെ മറ്റു താരങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു. അവറാച്ചൻ ആൻഡ് സൺസിന്റെ ചിത്രീകരണം നാളെ മുതൽ ആരംഭിക്കും.
ജോസഫ് വിജീഷ്, അമൽ തമ്പി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ്‌ അണിയറപ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യെശോദരൻ, ഡി ഓ പി : സജിത് പുരുഷൻ, മ്യൂസിക് : സനൽ ദേവ്, എഡിറ്റർ ; ആകാശ് ജോസഫ് വർഗീസ്, ആർട്ട് : അജി കുട്ട്യാനി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, കോസ്റ്റിയൂം : സ്റ്റെഫി സേവ്യർ, മേക്കപ്പ് : റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് : ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു,കാസ്റ്റിങ് ഡയറക്ടർ : ബിനോയ് നമ്പാല, സ്റ്റിൽസ്:ബിജിത് ധർമടം, ടൈറ്റിൽ ആൻഡ് പോസ്റ്റർ : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ്, മാർക്കറ്റിങ് : സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽപി,ആർ:ആഷിഫ്അലി,അഡ്വെർടൈസ്മെന്റ് : ബ്രിങ്ഫോർത്ത് , പി ആർ ഓ: പ്രതീഷ് ശേഖർ.

English Summary:
Avarachan and Sons movie shooting begins

7rmhshc601rd4u1rlqhkve1umi-list 3hm9nq67hl7qhj4f7ltivjoe8i mo-entertainment-movie f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version