വാഷിങ്ടണ്‍, ഡിസി: കരുത്ത് ചോര്‍ന്നുപോകാതെ പോരാട്ടം തുടരാനായി അനുയായികള്‍ക്ക് കമലാഹിരിസിന്റെ വീഡിയോ സന്ദേശം. യുഎസ് വൈസ് പ്രസിഡന്റും തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായിരുന്ന കമലാ ഹാരിസിനെ പിന്തള്ളി ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയ പശ്ചാത്തലത്തിലാണ് കമല എക്സില്‍ ഒരു ഹ്രസ്വവീഡിയോ പോസ്റ്റ് ചെയ്തത്. നവംബര്‍ അഞ്ചിന് മുമ്പുവരെ എങ്ങനെയായിരുന്നോ പ്രവര്‍ത്തിച്ചിരുന്നത് അതുതുടര്‍ന്നും പ്രാവര്‍ത്തികമാക്കാനുള്ള ശക്തിയും ഊര്‍ജവും ഇപ്പോഴും പ്രവര്‍ത്തകരില്‍ ഉണ്ടെന്ന് കമല പാര്‍ട്ടി അനുഭാവികളെ ഓര്‍മിപ്പിച്ചു. ‘ ഒരു കാര്യം നിങ്ങളെ ഓര്‍മപ്പെടുത്തുകയാണ്. നിങ്ങള്‍ക്കുള്ളിലെ കരുത്ത് കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിച്ചുകൂടാ. നവംബര്‍ അഞ്ചുവരെ നിങ്ങള്‍ക്കുണ്ടായിരുന്ന ആ കരുത്ത് നിങ്ങള്‍ക്കൊപ്പമുണ്ട്, ഒരേ ലക്ഷ്യത്തിനായി ഒന്നിക്കുകയും ചെയ്തിട്ടുണ്ട്. പ്രചോദിപ്പിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവ് നിങ്ങളിലുണ്ട്. അതുകൊണ്ട് നിങ്ങളിലെ കരുത്ത് കവര്‍ന്നെടുക്കാന്‍ ആരെയും, ഒരു സാഹചര്യത്തെയും ഒരിക്കലും അനുവദിക്കരുത്’ എന്നായിരുന്നു കമലയുടെ വീഡിയോ സന്ദേശം.
Source link