INDIALATEST NEWS

യുഎസ് കുറ്റപത്രത്തിൽ കൈക്കൂലി ആരോപണമില്ല: വിശദീകരണവുമായി അദാനി ഗ്രൂപ്പ്

കൈക്കൂലി ആരോപണം: വിശദീകരണവുമായി അദാനി ഗ്രൂപ്പ്– Adani Group | US Bribery Charges | Malayala Manorama

യുഎസ് കുറ്റപത്രത്തിൽ കൈക്കൂലി ആരോപണമില്ല: വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഓൺലൈൻ ഡെസ്ക്

Published: November 27 , 2024 12:40 PM IST

1 minute Read

ഗൗതം അദാനി (Photo: IANS)

മുംബൈ∙ ഗൗതം അദാനിക്കെതിരെ യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്റ്റ് ലംഘിച്ചതിനു കേസൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ പ്രസ്താവന. ‌അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, വിനീത് ജെയിൻ എന്നിവർക്കെതിരായ കൈക്കൂലി ആരോപണങ്ങളും കമ്പനി നിഷേധിച്ചു. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ കുറ്റപത്രത്തിലും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ സിവിൽ പരാതിയിലും ഈ വ്യക്തികൾക്കെതിരായ കൈക്കൂലി അഴിമതി ആരോപണങ്ങൾ ഉൾപ്പെടുന്നില്ലെന്നും കമ്പനി പറയുന്നു.

തട്ടിപ്പ് ഗൂഢാലോചന, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഈ മൂന്ന് വ്യക്തികൾ നേരിടുന്നുണ്ടെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ‍ പറയുന്നു. 20 വർഷത്തിനുള്ളിൽ 2 ബില്യൻ ഡോളർ ലാഭം ലഭിക്കുന്ന സൗരോർജ വിതരണ കരാറുകൾ നേടുന്നതിന് അദാനിയും സാഗർ അദാനിയും ഉൾപ്പെടെയുള്ളവർ ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 250 ദശലക്ഷം ഡോളറിൽ അധികം കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരെ ഉയർന്നുവന്ന ആരോപണം. കോഴ നൽകിയ വിവരം യുഎസ് നിക്ഷേപകരിൽനിന്ന് മറച്ചുവച്ചെന്നും അദാനിക്കെതിരായ കുറ്റപത്രത്തിൽ പറയുന്നുണ്ട്.

English Summary:
Adani Bribery Case: Mukul Rohatgi, Mahesh Jethmalani defend Gautam Adani, Sagar Adani over US bribery charges, slam Opposition

5us8tqa2nb7vtrak5adp6dt14p-list 6oetrmnrgp76ffpto482d37uc1 40oksopiu7f7i7uq42v99dodk2-list mo-news-national-personalities-gautam-adani mo-news-world-countries-india-indianews mo-business-adanigroup


Source link

Related Articles

Back to top button