‘സ്ഥാനം കിട്ടിയെന്നു കരുതി തലയിൽ കൊമ്പൊന്നും ഇല്ലല്ലോ’; പ്രേംകുമാറിനെതിരെ ധർമജൻ
‘സ്ഥാനം കിട്ടിയെന്നു കരുതി തലയിൽ കൊമ്പൊന്നും ഇല്ലല്ലോ’; പ്രേംകുമാറിനെതിരെ ധർമജൻ
‘സ്ഥാനം കിട്ടിയെന്നു കരുതി തലയിൽ കൊമ്പൊന്നും ഇല്ലല്ലോ’; പ്രേംകുമാറിനെതിരെ ധർമജൻ
മനോരമ ലേഖിക
Published: November 27 , 2024 10:49 AM IST
Updated: November 27, 2024 11:01 AM IST
1 minute Read
മലയാളം സീരിയലുകൾക്ക് സെൻസറിങ് ആവശ്യമെന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന്റെ നിലപാടിനെതിരെ പ്രതികരണവുമായ ധർമജൻ ബോൾഗാട്ടി. സീരിയലിനെ ‘എൻഡോസൾഫാൻ’ എന്നു പരാമർശിച്ചായിരുന്നു പ്രേംകുമാറിന്റെ വിമർശനം. പ്രേംകുമാറും സീരിയലിലൂടെ തന്നെ വന്ന ആളാണെന്നും ഒരു സ്ഥാനം കിട്ടിയെന്നു കരുതി അതൊന്നും മറക്കരുതെന്ന് ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു ധർമജന്റെ പ്രതികരണം.
“ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ്. എനിക്ക് അത് അഭിമാനമാണ്. സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ. പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ,” ധർമജൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിക്കുന്നതിന് ഇടയിലാണ് സീരിയലുകളെ വിമർശിച്ച് പ്രേംകുമാർ രംഗത്തെത്തിയത്. സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന് പ്രേംകുമാർ അഭിപ്രായപ്പെട്ടു. ഈ നിലപാടാണ് വിവാദമായത്.
English Summary:
Dharmajan Bolgatty slams Prem Kumar for calling Malayalam serials “Endosulfan” and advocating for censorship.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-dharmajan-bolgatty mo-entertainment-common-viralnews 13hf1lgmd7uo2utdhj8m6skk4n f3uk329jlig71d4nk9o6qq7b4-list
Source link