KERALAM

തസ്തികാ നിർണ്ണയം നീളുന്നു; അദ്ധ്യാപക നിയമനങ്ങൾക്ക് സ്റ്റോപ്പിട്ട് പി.എസ്.സി

മലപ്പുറം: തസ്തികാ നിർണ്ണയത്തിൽ കുരുങ്ങി പി.എസ്.സി വഴിയുള്ള അദ്ധ്യാപക നിയമനങ്ങൾ. കഴിഞ്ഞ വർഷം അനുവദിച്ച 957 നിയമനമടക്കം ഈ വർഷത്തെ അദ്ധ്യാപക തസ്തികാ നിർണ്ണയം പൂർത്തിയായ ശേഷം നടത്തിയാൽ മതിയെന്നാണ് സർക്കാ‌രിന്റെ നിലപാട്. ഇതിനാൽ, വിദ്യാഭ്യാസ വകുപ്പ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കനുസരിച്ച് ജൂലായ് 15ന് മുമ്പ് തസ്തികാ നിർണ്ണയം പൂർത്തിയാക്കണമെന്നാണ് ചട്ടം. ഇത്തവണ ഒക്ടോബർ 31നാണ് തസ്തിക നിർണ്ണയത്തിന്റെ ആദ്യഘട്ടം പൂർത്തിയാവുന്നത്. തുടർനടപടികൾക്ക് ഇനിയും മാസങ്ങളെടുക്കും.

എ.ഇ.ഒമാരും ഡി.ഇ.ഒമാരും അധിക തസ്തിക നിർദ്ദേശിച്ച സ്കൂളുകളിൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ പരിശോധനയേ പൂർത്തിയായിട്ടുള്ളൂ. ഇവ പൊതുവിദ്യാഭ്യാസ വകുപ്പ് തലത്തിൽ കൂടി പരിശോധിക്കണം. ധനകാര്യ വകുപ്പിന്റെ തീരുമാനത്തിന് വിധേയമായാവും അദ്ധ്യാപക തസ്തികകളുടെ എണ്ണത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക. ഇതിനുള്ള കാലതാമസം കാലാവധി കഴിയാറായ പി.എസ്.സി ലിസ്റ്റുകളിലെ ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിച്ചേക്കും. ഓരോ അദ്ധ്യയന വർഷവും സ്‌കൂളിലെ കുട്ടികളുടെ എണ്ണമനുസരിച്ച് അദ്ധ്യാപക പുനർവിന്യാസവും അധിക നിയമനവും നടത്തുന്നതിനാണ് തസ്തികാ നിർണ്ണയം നടത്തുന്നത്.

പകുതി പേരും പുറത്ത്
മൂന്നാം വർഷത്തിലും യു.പി സ്‌കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽ നിന്ന് മൂന്നിലൊന്ന് ഉദ്യോഗാർത്ഥികൾക്ക് പോലും നിയമനം ലഭിച്ചിട്ടില്ല. 8,621 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നടന്നത് 2,253 നിയമനങ്ങളാണ്. മുൻ റാങ്ക് ലിസ്റ്റിൽ 4,175 പേർക്ക് നിയമനം ലഭിച്ചിരുന്നു. 2025 ഒക്ടോബർ ഒമ്പതിന് ലിസ്റ്റിന്റെ കാലാവധി തീരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ നിയമന ശുപാർശ 100 പോലും എത്തിയിട്ടില്ല. നാല് മാസമായി ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിയമന ശുപാർശ നൽകിയിട്ടേയില്ല. 2023ൽ സർക്കാർ സ്‌കൂളുകളിലേക്ക് അനുവദിച്ച 957 തസ്തികകളിൽ കൂടുതലും എൽ.പി, യു.പി അദ്ധ്യാപകരുടേതാണ്.

സെ​ക്ര​ട്ടേ​റി​യ​റ്റ് ​അ​സി​സ്റ്റ​ന്റ്:
മു​ഖ്യ​പ​രീ​ക്ഷ​യ്‌​ക്ക് ​ഇ​ക്കു​റി​ ​ര​ണ്ടു​ ​പേ​പ്പ​റു​കൾ

തി​രു​വ​ന​ന്ത​പു​രം​:​സെ​ക്ര​ട്ടേ​റി​യ​റ്റ്/​ ​പി.​എ​സ്.​സി​/​ ​ഓ​ഡി​റ്റ് ​വ​കു​പ്പു​ക​ളി​ൽ​ ​അ​സി​സ്റ്റ​ന്റ്/​ ​ഓ​ഡി​റ്റ​ർ​ ​നി​യ​മ​ന​ത്തി​ന് ​മു​ഖ്യ​പ​രീ​ക്ഷ​യ്ക്ക് ​ഇ​ക്കു​റി​ ​ര​ണ്ട് ​പേ​പ്പ​റു​ക​ൾ​ ​ഉ​ണ്ടാ​കും.​ ​മു​ൻ​പ് ​ഒ​രു​ ​പേ​പ്പ​ർ​ ​മാ​ത്ര​മാ​യി​രു​ന്നു.
അ​പേ​ക്ഷ​ക​ർ​ക്ക് ​ബി​രു​ദ​ത​ല​പ്രാ​ഥ​മി​ക​ ​പൊ​തു​പ​രീ​ക്ഷ​യാ​ണ് ​ആ​ദ്യം​ ​ന​ട​ത്തു​ക​ .​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്ക് ​അ​നു​സ​രി​ച്ച് ​മു​ഖ്യ​പ​രീ​ക്ഷ​ ​എ​ഴു​താ​നു​ള്ള​വ​രു​ടെ​ ​അ​ർ​ഹ​ത​ ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​മു​ഖ്യ​പ​രീ​ക്ഷ​യ്‌​ക്ക്100​ ​മാ​ർ​ക്ക് ​വീ​ത​മു​ള്ള​ ​ര​ണ്ട് ​പേ​പ്പ​റു​ക​ൾ​ക്കും​ ​ആ​കെ​ ​കി​ട്ടു​ന്ന​ ​മാ​ർ​ക്ക് ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​റാ​ങ്ക് ​നി​ശ്ച​യി​ക്കു​ക.​ ​അ​ഭി​മു​ഖം​ ​ന​ട​ത്തു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​വ്യ​ക്ത​ത​ ​വ​ന്നി​ട്ടി​ല്ല.

സെ​ക്ര​ട്ടേ​റി​യ​റ്റ് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​വി​വ​ര​ണാ​ത്മ​ക​ ​പ​രീ​ക്ഷ​ ​വേ​ണ​മെ​ന്ന​ ​ശ​മ്പ​ള​ക്ക​മ്മി​ഷ​ൻ​ ​ശു​പാ​ർ​ശ​ ​ഇ​ത്ത​വ​ണ​ ​ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​പി.​എ​സ്.​സി.​ ​ഇ​ത്ത​വ​ണ​യും​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​യാ​ണ് ​ന​ട​ത്തു​ക.​ ​വി​വ​ര​ണാ​ത്മ​ക​ ​പ​രീ​ക്ഷ​യു​ടെ​ ​മൂ​ല്യ​നി​ർ​ണ്ണ​യം​ ​വൈ​കു​മെ​ന്ന​താ​ണ് ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​മൂ​ല്യ​നി​ർ​ണ്ണ​യം​ ​സം​ബ​ന്ധി​ച്ച് ​ആ​ക്ഷേ​പ​ങ്ങ​ൾ​ ​ഉ​യ​രു​മെ​ന്ന​തും​ ​മ​റ്രൊ​രു​ ​കാ​ര​ണ​മാ​ണ്.


Source link

Related Articles

Back to top button