KERALAMLATEST NEWS

ഹൈക്കോടതി റിപ്പോർട്ട് തേടി

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ പൊലീസ് ഉദ്യോഗസ്ഥർ പുറംതിരിഞ്ഞു നിന്ന് ഫോട്ടോ എടുത്ത സംഭവത്തിൽ ഹൈക്കോടതി ചീഫ് പൊലീസ് കോ-ഓർഡിനേറ്ററുടെ റിപ്പോർട്ട് തേടി. അഭിഭാഷകരാണ് ഇക്കാര്യം ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ,​ ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ശ്രദ്ധയിൽപെടുത്തിയത്. ഉച്ച സമയത്തെ ഇടവേളയിലാണ് ഇതെന്ന് സർക്കാർ വിശദീകരിച്ചു.

ശബരിമലയിൽ പൊലീസ് ചെയ്യുന്ന സേവനം സ്തുത്യർഹമാണെങ്കിലും ഇത്തരം പ്രവണതകൾ ആശ്വാസ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്ര മര്യാദകൾ പാലിക്കണം. എരുമേലിയിൽ ദർശനത്തിനെത്തിയ കൊച്ചുമാളികപ്പുറത്തിന്റെ മുടി ചീകിക്കെട്ടുന്ന വനിത ട്രാഫിക് വാർഡന്റെ വൈറൽ വീഡിയോ കോടതി അനുകൂലമായി പരാമർശിച്ചു.


Source link

Related Articles

Back to top button