ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി
പാലാ : കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെയും, നിഷ ജോസിന്റെയും മകൾ റിതികയും, കോട്ടയം കണിയാംകുളം ബിജു മാണിയുടേയും – സിമി ബിജുവിന്റെയും മകൻ കെവിനും വിവാഹിതരായി. പാലാ ബേസ് ഇലവൺ കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹ സത്ക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.പ്രസാദ്, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, ജി.ആർ.അനിൽ , കെ.രാജൻ, വി.അബ്ദുറഹ്മാൻ, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ, കേരള കോൺഗ്രസ് (ജെ) ചെയർമാൻ പി.ജെ.ജോസഫ്, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പ് ,ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി, ജസ്റ്റിസ് എബ്രാഹം മാത്യു, ജസ്റ്റിസ് സിറിയക് ജോസഫ്, സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ, എം.പിമാർ എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു.
Source link