നാഗചൈതന്യയ്ക്കു പിന്നാലെ അഖിൽ അക്കിനേനിയും വിവാഹിതനാകുന്നു; വധു സൈനബ് | Zainab Ravdjee Akhil Akkineni
നാഗചൈതന്യയ്ക്കു പിന്നാലെ അഖിൽ അക്കിനേനിയും വിവാഹിതനാകുന്നു; വധു സൈനബ്
മനോരമ ലേഖകൻ
Published: November 27 , 2024 10:16 AM IST
1 minute Read
അഖിൽ അക്കിനേനിയും സൈനബ് റാവദ്ജിയും
നാഗചൈതന്യയ്ക്കു പിന്നാലെ സഹോദരൻ അഖിൽ അക്കിനേനിയും വിവാഹിതനാവുന്നു. മുപ്പതുകാരനായ അഖിൽ അക്കിനേനിയും 39കാരിയുമായ സൈനബ് റാവദ്ജിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെയും അമല അക്കിനേനിയുടെയും ഇളയമകനാണ് അഖിൽ.
പ്രമുഖ വ്യവസായി സുൾഫി റാവദ്ജിയുടെ മകളാണ് സൈനബ് റാവദ്ജി. ഹൈദരാബാദിലെ ZR റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്‌ടറുമാണ് സൈനബിന്റെ സഹോദരൻ സൈൻ റാവദ്ജി. സൈനബ് ചിത്രകാരിയാണ്.
We are thrilled to announce the engagement of our son, @AkhilAkkineni8, to our daughter in law to be Zainab Ravdjee! We couldn’t be happier to welcome Zainab into our family. Please join us to congratulate the young couple and wish them a lifetime filled with love, joy, and… pic.twitter.com/5KM7BU00bz— Nagarjuna Akkineni (@iamnagarjuna) November 26, 2024
എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ വിവാഹനിശ്ചയ വിവരം അറിയിച്ച നാഗാർജുന സൈനബിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. “ഞങ്ങളുടെ മകൻ അഖിൽ അക്കിനേനിയും മരുമകൾ സൈനബ് റാവദ്ജിയുമായുള്ള വിവാഹനിശ്ചയത്തിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹം എക്സിൽ കുറിച്ചു. അഖിൽ അക്കിനേനിയും വിവാഹനിശ്ചയ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
2016-ൽ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറി. 21ാം വയസിലാണ് അഖിൽ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. അന്ന് ശ്രിയയ്ക്കു പ്രായം 26. അഖിൽ അക്കിനേനിയുടെ വിവാഹം മുടങ്ങിയത് അന്ന് വലിയ തോതിൽ വാർത്തയായി.
അതേസമയം നാഗചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹം ഡിംസബർ നാലിന് ഹൈദരാബാദിൽവെച്ച് നടക്കുമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയായിരിക്കും വിവാഹവേദി.
English Summary:
Who Is Zainab Ravdjee? Know Everything About Akhil Akkineni’s Fiance
78iuj7130j4cdu131tft498mfa 7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-nagachaitanya mo-entertainment-common-tollywoodnews mo-entertainment-movie-akhilakkineni mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list