നടൻ ബൈജു ഏഴുപുന്നയുടെ സഹോദരൻ അന്തരിച്ചു | Baiju Ezhupunna Brother
നടൻ ബൈജു ഏഴുപുന്നയുടെ സഹോദരൻ അന്തരിച്ചു
മനോരമ ലേഖകൻ
Published: November 27 , 2024 09:12 AM IST
1 minute Read
ഷെൽജു ജോണപ്പൻ, ബൈജു ഏഴുപുന്ന
നടൻ എഴുപുന്ന ബൈജുവിന്റെ സഹോദരൻ ഷെൽജു ജോണപ്പൻ മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. എരമല്ലൂർ സാനിയ തിയറ്റർ ഉടമയും മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പന്റെ ഇളയമകനാണ് ഷെൽജു. മാതാവ് പരേതയായ ഫിൽബി ജോണപ്പന്‍.
ഭാര്യ സിമി ഷെൽജു പഴമ്പിള്ളി. മക്കൾ: സിയാൻ ഷെൽജു, ഷോണ്‍ ഷെൽജു, സോണിയ ഷെൽജു. സഹോദരങ്ങൾ: ബൈജു ഏഴുപുന്ന, രജിത പയസ്, രേഖ ബെർനാർഡ്.
സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടിൽ നിന്നും ആരംഭിച്ച് ഏഴുപുന്ന നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
English Summary:
Actor Ezhuppunna Baiju’s brother Shelju (49) passed away.
7rmhshc601rd4u1rlqhkve1umi-list mo-celebrity-celebritydeath mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie t0d3r78cj8mm8bvd9bp3hm237
Source link