തിരുവനന്തപുരം: ശബരിഗിരി ഗ്രൂപ്പ് ഒഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാനും ശബരിഗിരി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ.വി.കെ.ജയകുമാറിന് കൊളംബോ ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ഡി.ലിറ്റ് ബിരുദം നൽകി.
കൊളംബോ ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ലക്ഷ്മണ റെണതുംഗെ, നോർത്ത് അമേരിക്കയിലെ അസ്ടെക്ക യൂണിവേഴ്സിറ്റി ചാൻസലർ പ്രൊഫ.റ്റാട്ടിയാന മൗൾ, നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ കോംപ്ലിമെന്ററി മെഡിസിൻ വൈസ് ചാൻസലർ പ്രൊഫ.ലക്ഷ്മൺ മധുരസിംഗെ, ഗ്രാൻഡ്മാസ്റ്റർ പ്രൊഫ.ഡോ.ജോർജിയസ് ആഞ്ജലിക് എന്നിവർ ചേർന്നാണ് ഡി.ലിറ്റ് നൽകിയത്. ലോക ശാസ്ത്ര കോൺഗ്രസിനോടനുബന്ധിച്ച് ശ്രീലങ്കയിലെ ബണ്ടാരനായകെ ഇന്റർനാഷണൽ കോൺഫറസ് ഹാളിൽ നടന്ന ചടങ്ങിൽ 48 ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 500ഓളം പ്രതിനിധികൾ പങ്കെടുത്തു. 54 വർഷത്തെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സേവനങ്ങൾ മുൻനിറുത്തിയാണ് ബിരുദം നൽകിയത്.
Source link