കൗമുദി ടിവി ഇൻവെസ്റ്റ്മെന്റ് ബിസിനസ് കോൺക്ലേവ് ഇന്ന്

തിരുവനന്തപുരം: വ്യവസായ-സാമ്പത്തിക മേഖലകളിൽ കേരളത്തിന്റെ വളർച്ചയെക്കുറിച്ച് കൗമുദി ടിവി സംഘടിപ്പിക്കുന്ന ഇൻഫ്രാ, ഇൻവെസ്റ്റ്മെന്റ് ആൻഡ് ബിസിനസ് കോൺക്ലേവ് ഇന്ന് വൈകിട്ട് 5ന് ഹോട്ടൽ ഓ ബൈ താമരയിൽ നടക്കും. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് മോഡറേറ്ററായിരിക്കും.

ടെക്‌നോപാർക്ക് മുൻ സി.ഇ.ഒ ജി.വിജയരാഘവൻ, കേരള സ്റ്റാർട്ട്അപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് മുത്തൂറ്റ്, ടാൾറോപ്പ് സി.ഇ.ഒ സഫീർ നജുമുദ്ദീൻ, ബാങ്ക് ഒഫ് ബറോഡ സോണൽ ഹെഡ് ആൻഡ് ജി.എം ശ്രീജിത്ത് കൊട്ടാരത്തിൽ, ആദി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷാഫി, മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർമാൻ കൃഷ്ണ മോഹൻ, ​കേരളകൗമുദി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​(​മാ​ർ​ക്ക​റ്റിം​ഗ്‌​)​​​ ​ഷി​റാ​സ് ​ജ​ലാ​ൽ, കൗമുദി ടിവി ന്യൂസ് ഹെഡ് ലിയോ എന്നിവരും വിദ്യാഭ്യാസ, ഗവേഷണ രംഗത്തെ വിദഗ്ദ്ധരും പങ്കെടുക്കും.


Source link
Exit mobile version