KERALAM

ലോകായുക്തയിലെ സ്ഥിരംനിയമനം: സ്പെഷ്യൽ റൂളിന് പി.എസ്.സി അംഗീകാരം നൽകിയില്ല

തിരുവനന്തപുരം: ലോകായുക്തയിൽ ഡെപ്യൂട്ടേഷനിൽ ജോലിനോക്കുന്ന എല്ലാവരെയും അവിടെത്തന്നെ സ്ഥിരപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന സ്പെഷ്യൽ റൂൾ അംഗീകരിക്കാതെ പി.എസ്.സി തടഞ്ഞുവച്ചു.

കാര്യക്ഷമതയും സത്യസന്ധതയും പരിഗണിക്കാതെ എല്ലാവരെയും ലോകായുക്ത സർവീസിലേക്ക് കൂട്ടിച്ചേർക്കാനുള്ള വ്യവസ്ഥയെയാണ് പി.എസ്.സി എതിർക്കുന്നത്.

വിവിധ വകുപ്പുകളിൽ നിന്ന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഡെപ്യൂട്ടഷനിൽ എത്തിയവരെ സ്ഥലംമാറ്റംപോലും ഇല്ലാതെ, സ്ഥിരമായി അവിടെ നിലനിറുത്താനുള്ള

നീക്കത്തിനാണ് തടയിട്ടത്.

നാലുവർഷമായവരെ സ്ഥിരപ്പെടുത്താൻ നേരത്തേ നീക്കം നടന്നിരുന്നു. എന്നാൽ, പുതുതായെത്തിയവരെയടക്കം സ്ഥിരപ്പെടുത്താനാണ് സ്പെഷ്യൽറൂളിൽ വ്യവസ്ഥ ചെയ്തത്. നിയമം, റവന്യൂ, കോളേജ് വിദ്യാഭ്യാസം അടക്കം വിവിധ വകുപ്പുകളിൽ നിന്നെത്തിയവർ ഡെപ്യൂട്ടേഷനിലുണ്ട്. ഇവരെയെല്ലാം സ്ഥിരപ്പെടുത്തുന്നതോടെ സർക്കാരിന്റെ ഇഷ്ടക്കാർക്ക് ലോകായുക്ത സ്ഥിരം താവളമാവും. ശമ്പളത്തിനായി 8.03കോടി രൂപ ബഡ്ജറ്റ് വിഹിതവുമുണ്ട്.

കോർട്ട്ഓഫീസർ, സെക്ഷൻഓഫീസർ, സീനിയർ ഗ്രേഡ് അസിസ്റ്റന്റ്, ഓഫീസ്അറ്റൻഡന്റ്, അറ്റൻഡർമാർ, അന്വേഷണഏജൻസിയിലെ എ.ഡി.ജി.പി, എസ്.പി, രണ്ട് ഡിവൈ.എസ്.പിമാർ, മൂന്ന് ഇൻസ്പെക്ടർമാർ, മൂന്നു സി.പി.ഒമാർ അടക്കം 91തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനമാണ്.

ഇവർക്കു പുറമേ, 18 സ്ഥിരം ജീവനക്കാർ മാത്രമാണ് ലോകായുക്തയിലുള്ളത്.

നേരത്തേയുണ്ടായിരുന്ന ദിവസവേതനക്കാരെ അടുത്തിടെ ഒഴിവാക്കിയിരുന്നു. കർണാടക ലോകായുക്തയിൽ 1800 തസ്തികകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ റൂളിലൂടെ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനുള്ള നീക്കത്തിനും പി.എസ്.സി തടയിട്ടു.

രണ്ട് ഉപലോകായുക്ത ഇല്ല,

വിചാരണ നടക്കുന്നില്ല

# ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് വിരമിക്കുകയും ജസ്റ്റിസ് ഹാറൂൺ-അൽ റഷീദ് രാജിവയ്ക്കുകയും ചെയ്തതോടെ രണ്ട് ഉപലോകായുക്ത ഒഴിവുകളായി.

# ലോകായുക്തയും ഉപലോകായുക്തയും ചേർന്ന ‌ഡിവിഷൻ ബെഞ്ചില്ലാത്തതിനാൽ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമെതിരായ അഴിമതിക്കേസുകളിൽ വിചാരണ നിലച്ചു.

# സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരടങ്ങിയ സമിതിയാണ് റിട്ട.ഹൈക്കോടതി ജഡ്ജിയുടെ പേര് നിയമനത്തിനായി ഗവർണർക്ക് ശുപാർശ ചെയ്യേണ്ടത്.


Source link

Related Articles

Back to top button