‘മായയെ കൊല്ലാൻ നൈലോൺ കയർ വാങ്ങി, നെഞ്ചിൽ കുത്തി; ഒളിവിൽ പോകുംവരെ മൃതദേഹത്തിനൊപ്പം താമസം’

‘മായയെ കൊല്ലാൻ നൈലോൺ കയർ വാങ്ങി, നെഞ്ചിൽ കുത്തി; മൃതദേഹത്തിനൊപ്പം താമസം’- Bengaluru vlogger murder | Maya Gogoi | Aravind | Manorama Online News

‘മായയെ കൊല്ലാൻ നൈലോൺ കയർ വാങ്ങി, നെഞ്ചിൽ കുത്തി; ഒളിവിൽ പോകുംവരെ മൃതദേഹത്തിനൊപ്പം താമസം’

ഓൺലൈൻ ഡെസ്‌ക്

Published: November 27 , 2024 08:20 AM IST

1 minute Read

കൊല്ലപ്പെട്ട മായ ഗൊഗോയി, പ്രതിയെന്ന് സംശയിക്കുന്ന ആരവ്. ചിത്രം: X/@HateDetectors

കണ്ണൂർ∙ ബെംഗളൂരുവിൽ വ്ലോഗറായ യുവതിയെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തിരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്. അസം സ്വദേശിനി മായ ഗോഗോയി കൊല്ലപ്പെട്ട സംഭവത്തിൽ കണ്ണൂർ സ്വദേശിയും മായയുടെ കാമുകനുമായ ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ആരവിന്റെ കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീടും പരിശോധിക്കും.

പ്രതിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ കർണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിരുന്നു. മായയെ കൊല്ലാൻ ആരവ് നേരത്തേ പദ്ധതിയിട്ടിരുന്നതായാണു പൊലീസ് നിഗമനം. കൊല്ലണം എന്ന് ഉദ്ദേശിച്ചു തന്നെയാണു മുറിയെടുത്തത്. ഓൺലൈനിൽ ആരവ് നൈലോൺ കയർ ഓർഡർ ചെയ്തിരുന്നതായി കണ്ടെത്തി. കയർ ഉപയോഗിച്ച് മായയുടെ കഴുത്ത് ഞെരിച്ച ശേഷമാണു മായയെ ആരവ് കുത്തിയത്.

ശനിഴാഴ്ച മായയും ആരവും അപ്പാർട്ട്‌മെന്റിൽ ചെക്ക് ഇൻ ചെയ്തതായാണ് വിവരം. ഞായറാഴ്ച ആരവ് മായയുടെ നെഞ്ചിൽ ഒന്നിലധികം തവണ കുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ആരവ് രക്ഷപ്പെട്ടത് ഇന്നലെ പുലർച്ചെയാണ്. അതുവരെ ആരവ് മൃതദേഹത്തിനൊപ്പം അപ്പാർട്ട്മെന്റിൽ കഴിഞ്ഞു. ഫാഷൻ, ഭക്ഷണം, ദൈനംദിന ജീവിത നിമിഷങ്ങൾ എന്നിവയെ കുറിച്ചുള്ള വിഡിയോകൾ പങ്കിട്ടാണ് യൂട്യൂബിൽ മായ ശ്രദ്ധിക്കപ്പെട്ടത്.

English Summary:
Assam Vlogger Maya Gogoi Murder Rocks Bengaluru: Police are pursuing her lover, Aravind, a native of Kannur, Kerala, as the prime suspect in the murder investigation.

mo-technology-vlogger 5us8tqa2nb7vtrak5adp6dt14p-list 564qtf74532k95bo3qvst4541t 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-bengalurunews mo-crime-crime-news


Source link
Exit mobile version