INDIA

‘ഉരുളക്കിഴങ്ങും വഴുതനങ്ങയും നന്നായി പാകം ചെയ്തില്ല’: 22 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

‘ഉരുളക്കിഴങ്ങും വഴുതനങ്ങയും നന്നായി പാകം ചെയ്തില്ല’: 22 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ- 22 students in Telangana were hospitalized | Food Poison | Manorama Online News

‘ഉരുളക്കിഴങ്ങും വഴുതനങ്ങയും നന്നായി പാകം ചെയ്തില്ല’: 22 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

ഓൺലൈൻ ഡെസ്‌ക്

Published: November 27 , 2024 07:40 AM IST

1 minute Read

Representative image. Photo Credit: Gorodenkoff/Shutterstock.com

ഹൈദരാബാദ് ∙ തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിൽ സർക്കാർ സ്‌കൂളിലെ 22 വിദ്യാർഥികളെ തലവേദനയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം സ്‌കൂളിൽ വിളമ്പിയ ഉച്ചഭക്ഷണം കഴിച്ചാണ് ഭക്ഷ്യവിഷ ബാധയെന്നാണു സംശയം. വിദ്യാർഥികൾ സമീപത്തെ ബേക്കറികളിൽനിന്നും കടകളിൽനിന്നും ലഘുഭക്ഷണം കഴിച്ചിരുന്നതായും വിവരമുണ്ട്. ലബോറട്ടറി പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ) അറിയിച്ചു.

മഗനൂരിലെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിൽ 400ലധികം വിദ്യാർഥികളും സ്കൂൾ ഹെഡ്മാസ്റ്ററും അധ്യാപകരും ഉച്ചഭക്ഷണം കഴിച്ചിരുന്നു. എന്നാൽ 22 വിദ്യാർഥികൾക്കു തലവേദന, വയറുവേദന, ഛർദ്ദി എന്നിവ അനുഭവപ്പെട്ടു. ഉരുളക്കിഴങ്ങും വഴുതനങ്ങയും വേണ്ടത്ര പാകം ചെയ്യാതെയാണ് ഉച്ചഭക്ഷണം നൽകിയതെന്ന് ഒരു വിദ്യാർഥി ആരോപിച്ചു. 

സ്‌കൂളിനു പുറത്തുനിന്നു ലഘുഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണത്തിനു ശേഷമാണു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതെന്നും വിദ്യാർഥികൾ പറയുന്നു. നവംബർ 20ന് ഇതേ സ്‌കൂളിലെ 17 വിദ്യാർഥികളെ ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യം മോശമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

English Summary:
22 students in Telangana were hospitalized – Students experiencing food poisoning symptoms following lunch at their school. Authorities are investigating the cause of the outbreak

5s8qbtcvthikru2oi20uiqmfr9 mo-health-food-poisoning mo-news-national-states-telangana 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-educationncareer-students


Source link

Related Articles

Back to top button