ധാക്ക: ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഇന്ത്യ പ്രകടിപ്പിച്ച ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് ബംഗ്ലാദേശ്. ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെ കുറിച്ച് ഇന്ത്യ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു.ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റ് ചിലകോണുകളില്‍നിന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് ബംഗ്ലാദേശിന്റെ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെവിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന അടിസ്ഥാനരഹിതവും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
Source link