INDIA

മണിപ്പുരിൽ വീണ്ടും സംഘർഷാവസ്ഥ

മണിപ്പുരിൽ വീണ്ടും സംഘർഷാവസ്ഥ – Situation tense in Manipur after Meitei man goes missing | Kerala News, Malayalam News | Manorama Online | Manorama News

മണിപ്പുരിൽ വീണ്ടും സംഘർഷാവസ്ഥ

മനോരമ ലേഖകൻ

Published: November 27 , 2024 04:50 AM IST

1 minute Read

(Photo by AFP)

കൊൽക്കത്ത ∙ മണിപ്പുരിൽ മെയ്തെയ് വിഭാഗക്കാരനെ കാണാതായതിനെത്തുടർന്ന് വീണ്ടും സംഘർഷാവസ്ഥ. 55 കാരനായ ലെയ്ഷ്റാം കമൽബാബു സിങ്ങിനെയാണ് ഇംഫാൽ വെസ്റ്റിൽ കുക്കി ഭൂരിപക്ഷ ജില്ലയായ കാങ്പോക്പിയുടെ അതിർത്തിക്കു സമീപം തിങ്കളാഴ്ച കാണാതായത്. സൈന്യവും കേന്ദ്രസേനയും തിരച്ചിൽ തുടങ്ങി. 

കമൽബാബുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇംഫാൽ താഴ്‌വരയിൽ വീണ്ടും പ്രതിഷേധം തുടങ്ങി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡ് ഉപരോധിച്ചു.  ജിരിബാമിൽ കുടുംബത്തിന്റെ കൂട്ടക്കൊല, തുടർന്നുള്ള കലാപം, മാർ ഗോത്ര യുവതിയെ പീഡിപ്പിച്ച ശേഷം ചുട്ടുകൊന്ന സംഭവം, സിആർപിഎഫ് ക്യാംപിനു നേരെയുള്ള ആക്രമണം, 10 കുക്കി–സോ സായുധ ഗ്രൂപ്പ് അംഗങ്ങൾ കൊല്ലപ്പെട്ട സംഭവം എന്നീ കേസുകളിൽ എൻഐഎ അന്വേഷണം തുടങ്ങി. 

English Summary:
Situation tense in Manipur after Meitei man goes missing

3lj3t5hgsu6auegndspncqu9iv mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-manipurunrest 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-westbengal-kolkata mo-news-national-states-manipur


Source link

Related Articles

Back to top button