ഉരുൾപൊട്ടൽ: മുന്നൊരുക്കത്തിന് കേന്ദ്രഫണ്ട്; മുണ്ടക്കൈ–ചൂരൽമല ദുരിതാശ്വാസത്തിൽ തീരുമാനമായില്ല

ഉരുൾപൊട്ടൽ: മുന്നൊരുക്കത്തിന് കേന്ദ്രഫണ്ട്; മുണ്ടക്കൈ–ചൂരൽമല ദുരിതാശ്വാസത്തിൽ തീരുമാനമായില്ല – Central Government Allocates Around Thousand Crores for Landslide Mitigation Across Fifteen States | India News, Malayalam News | Manorama Online | Manorama News
ഉരുൾപൊട്ടൽ: മുന്നൊരുക്കത്തിന് കേന്ദ്രഫണ്ട്; മുണ്ടക്കൈ–ചൂരൽമല ദുരിതാശ്വാസത്തിൽ തീരുമാനമായില്ല
മനോരമ ലേഖകൻ
Published: November 27 , 2024 04:51 AM IST
1 minute Read
കേരളത്തിന് 72 കോടി
(logo creative – Manorama Online)
ന്യൂഡൽഹി ∙ ദേശീയ ഉരുൾപൊട്ടൽ ദുരന്ത ലഘൂകരണ പദ്ധതിയുടെ ഭാഗമായി കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കേരളം, തമിഴ്നാട്, കർണാടക അടക്കം 15 സംസ്ഥാനങ്ങൾക്ക് 1,000 കോടി രൂപയാണു ദേശീയ ദുരന്ത ലഘൂകരണ ഫണ്ടിൽ (എൻഡിഎംഎഫ്) നിന്ന് അനുവദിച്ചത്. ദുരന്ത പ്രതിരോധ മുന്നൊരുക്കങ്ങൾ നടത്തി അവയുടെ ആഘാതം കുറയ്ക്കാനുള്ള ഫണ്ടാണ് എൻഡിഎംഎഫ്. ഇതിനു പുറമേ സിവിൽ ഡിഫൻസ് പരിശീലനത്തിനായി എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 115.67 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതതലസമിതിയുടേതാണു തീരുമാനം. മുൻപു പ്രളയദുരന്ത ലഘൂകരണത്തിന് 7 നഗരങ്ങൾക്ക് 3,075.65 കോടി രൂപയും മഞ്ഞുമല ഇടിഞ്ഞുണ്ടാകുന്ന ദുരന്തങ്ങൾ നേരിടാൻ 4 സംസ്ഥാനങ്ങൾക്ക് 150 കോടി രൂപയും അനുവദിച്ചിരുന്നു. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ തീവ്രദുരന്തമായി കണക്കാക്കി എൻഡിആർഎഫിൽ നിന്നുള്ള അടിയന്തര ദുരിതാശ്വാസമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ അനുവദിച്ചിരിക്കുന്നതു മുന്നൊരുക്കങ്ങൾക്കുള്ള ഫണ്ടാണ്.
മറ്റു സംസ്ഥാനങ്ങൾക്കുള്ള ധനസഹായം
∙ ഉത്തരാഖണ്ഡ്: 139 കോടി
∙ ഹിമാചൽപ്രദേശ്: 139 കോടി
∙ 8 വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക്: 378 കോടി
∙ മഹാരാഷ്ട്ര: 100 കോടി
∙ കർണാടക: 72 കോടി
∙ തമിഴ്നാട്: 50 കോടി
∙ ബംഗാൾ: 50 കോടി
English Summary:
Central Government Allocates Around Thousand Crores for Landslide Mitigation Across Fifteen States
mo-news-common-malayalamnews 6i4jatjtk4v2kssnmglgduopav mo-environment-environmentaldiasters mo-environment-landslide 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-legislature-centralgovernment
Source link