KERALAMLATEST NEWS

ശിവഗിരി തീർത്ഥാടന മാസം വരവായി

ശിവഗിരി : ശ്രീനാരായണ ഗുരുദേവൻ കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തിലെ തേൻമാവിൻ ചുവട്ടിൽ വച്ച് ഉപദേശിച്ച അഷ്ടലക്ഷ്യങ്ങൾ ലോകമാകെ പ്രചരിച്ചുവരവെ ശിവഗിരി തീർത്ഥാടന മാസം പടികടന്നെത്തുന്നു. തീർത്ഥാടനമഹാമഹത്തിന് നാടാകെ ഒരുക്കങ്ങളാരംഭിച്ചപ്പോൾതന്നെ ശിവഗിരികുന്നുകളിലേക്കുളള ഭക്തജന പ്രവാഹവും നിത്യേന വർദ്ധിച്ച തോതിലായി.

പുതുവർഷ വാരാദ്യം വരെ വീഥികളെല്ലാം ശിവഗിരിയിലേക്കെന്ന വിധമാകും. ശാരദാ മഠത്തിലും വൈദിക മഠത്തിലും പർണശാലയിലും ഗുരുദേവറിക്ഷാ മണ്ഡപത്തിലും ബോധാനന്ദസ്വാമി സമാധി പീഠത്തിലും ദർശന ശേഷം പടികൾ കയറി മഹാസമാധി സന്നിധിയിലെ ദർശനവും കഴിഞ്ഞ് ഗുരുപൂജാ ഹാളിലെത്തി പ്രസാദവും വാങ്ങി സംതൃപ്തിയോടെയാകും ഭക്തരുടെ മടക്കയാത്ര. സായാഹ്നത്തിലെത്തുന്ന പലരും ഒരു ദിനം ശിവഗിരിയിൽ തങ്ങി പുലർച്ചെ നാലരയ്ക്ക് ഗുരുദേവ വിരചിതമായ ഹോമമന്ത്രം ഉരുവിട്ടുളള വിശേഷാൽ പൂജകളിലും ദർശനത്തിലും സംബന്ധിക്കും.. തീർത്ഥാടന കാല വ്രതശുദ്ധിയോടെയാകും ഏറെപ്പേരും എത്തിച്ചേരുക.

പദയാത്രാ

തയ്യാറെടുപ്പുകൾ

തീർത്ഥാടന പദയാത്രകളുടെ ഒരുക്കങ്ങൾ ദേശംതോറും ആരംഭിച്ചു കഴിഞ്ഞു. കാലം ചെല്ലുന്തോറും പദയാത്രികരുടെ എണ്ണം വർദ്ധിക്കുന്നു. നിലവിലുളള വിവിധ പദയാത്രാ സംഘങ്ങളും അംഗസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് പല സംഘങ്ങളായി മാറി പദയാത്രികരുടെ സഞ്ചാരം ക്ലേശരഹിതമാക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ശിവഗിരിയിലേക്ക് തീർത്ഥാടകർക്ക് വാഹനങ്ങളിലും കാൽനടയായും എത്തിച്ചേരാമെന്നുളള ഗുരുദേവമൊഴി സാക്ഷാത്കരിച്ചാണ് ഓരോ ദേശത്തു നിന്നും പദയാത്രകൾ പുറപ്പെടുക.


Source link

Related Articles

Back to top button