തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ: ചുഴലിക്കാറ്റിന് സാധ്യത, സ്കൂളുകൾക്ക് അവധി

തമിഴ്നാട് മഴ മുന്നറിയിപ്പ് | റെയിൻ അലർട്ട് | തമിഴ്നാട് മഴ അപ്‌ഡേറ്റുകൾ | മൺസൂൺ വാർത്തകൾ – Tamil Nadu Rain Alerts | Mazha Updates | Latest Malayalam News | Kerala Rain Updates and Red Alert Yellow Alerts in Tamil Nadu | Malayala Manorama Online News

തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ: ചുഴലിക്കാറ്റിന് സാധ്യത, സ്കൂളുകൾക്ക് അവധി

ഓൺലൈൻ ഡെസ്ക്

Published: November 26 , 2024 10:42 PM IST

Updated: November 26, 2024 11:02 PM IST

1 minute Read

രാത്രിമഴത്താളം…ചിത്രം: ജിതിൻ ജോയൽ ഹാരിം /മനോരമ

ചെന്നൈ∙ തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ആഴത്തിലുള്ള ന്യൂനമർദമായി മാറിയെന്നും നവംബർ 27 ബുധനാഴ്ച ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചെന്നൈയിലും സമീപ പ്രദേശങ്ങളായ ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിലും മഴ തുടരുകയാണ്. 

നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂർ എന്നിവ ഉൾപ്പെടെ നിരവധി ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അയൽ സംസ്ഥാനമായ പുതുച്ചേരിയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലെയും കാരയ്ക്കലിലെയും എല്ലാ സർക്കാർ എയ്ഡഡ് സ്‌കൂളുകൾക്കും കോളജുകൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി അറുമുഖം നമശിവായം അറിയിച്ചു.

ആവശ്യത്തിനു ദുരിതാശ്വാസ ക്യാംപുകൾ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് എൻഡിആർഎഫിന്റെ ഏഴു ടീമുകളെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

English Summary:
Tamil Nadu Rain News : Heavy rainfall continues to affect districts across Tamil Nadu as a deep depression in the Bay of Bengal threatens to intensify into a cyclone.

mo-science-india-meteorological-department mo-news-common-chennai-rain 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 4trheap9iar0oom5ma3hpf56vh mo-environment-rainhavoc mo-news-national-states-tamilnadu


Source link
Exit mobile version