സീറ്റു വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തേ; ബിഹാറിൽ മഹാരാഷ്ട്ര മോഡൽ വിജയം ആവർത്തിക്കാൻ എൻഡിഎ
സീറ്റു വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തേ; ബിഹാറിൽ മഹാരാഷ്ട്ര മോഡൽ വിജയം ആവർത്തിക്കാൻ എൻഡിഎ കർമ്മ പദ്ധതി – NDA Sets Sights on Bihar: Action Plan Unveiled for 2024 Assembly Elections | Latest News | Manorama Online
സീറ്റു വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തേ; ബിഹാറിൽ മഹാരാഷ്ട്ര മോഡൽ വിജയം ആവർത്തിക്കാൻ എൻഡിഎ
മനോരമ ലേഖകൻ
Published: November 26 , 2024 09:11 PM IST
1 minute Read
നിതീഷ് കുമാർ (Photo: IANS)
പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര മോഡൽ വൻജയം ആവർത്തിക്കാനുള്ള കർമ്മ പദ്ധതിയുമായി എൻഡിഎ നേതൃത്വം. അടുത്ത വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് എൻഡിഎ സഖ്യം ജില്ലാതലത്തിൽ ഐക്യസമ്മേളനങ്ങൾ നടത്തും. എൻഡിഎയിലെ അഞ്ചു സഖ്യകക്ഷികളുടെയും നേതാക്കളെ പങ്കെടുപ്പിച്ചു ജനുവരി 15 മുതൽ ഫെബ്രുവരി 22 വരെയാകും ജില്ലാതല സംയുക്ത പ്രവർത്തക യോഗങ്ങൾ.
ജനതാദൾ(യു), ബിജെപി, എൽജെപി (റാംവിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച കക്ഷികളാണ് നിലവിൽ ബിഹാറിലെ എൻഡിഎയിലുള്ളത്. ജില്ലാതല സംയുക്ത യോഗങ്ങളിൽ അഞ്ചു കക്ഷികളുടെയും സംസ്ഥാന അധ്യക്ഷർ പങ്കെടുക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതയിൽ ചേർന്ന എൻഡിഎ നേതൃയോഗമാണ് കർമ്മ പദ്ധതിക്കു രൂപം നൽകിയത്. ബിഹാർ നിയമസഭയിലെ 243 സീറ്റുകളിൽ 225ലും എൻഡിഎ ജയം എന്ന വൻലക്ഷ്യമാണു നിതീഷിന്റേത്. മുന്നണി സീറ്റു വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തേ പൂർത്തിയാക്കാനും തീരുമാനമായി.
English Summary:
NDA Sets Sights on Bihar Election – With an eye on the 2024 Bihar Assembly Elections, the NDA, led by Nitish Kumar, has formulated a comprehensive action plan to replicate their Maharashtra success.
5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-nda mo-politics-parties-jdu 7shkc37pb3mg5tltkud2uelj1b mo-politics-elections-bihar-election
Source link