പ്രതിഷേധിക്കുന്ന ഇമ്രാൻ അനുകൂലികളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവിട്ട് പട്ടാളം; മരണം അഞ്ചായി

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍പ്രധാനമന്ത്രിയും പി.ടി.ഐ. പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാനെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനുയായികളുടെ പ്രതിഷേധത്തെ നേരിടാന്‍ രംഗത്തിറങ്ങി പാക് പട്ടാളം. പ്രതിഷേധക്കാരെ കണ്ടാല്‍ ഉടന്‍ വെടിയുതിര്‍ക്കാനുള്ള ഉത്തരവ് പട്ടാളം പുറത്തിറക്കി. രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിലെ തെരുവുകളില്‍ പ്രതിഷേധം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് സൈന്യത്തോട് ഇടപെടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപോലീസുകാരും ഒരു സാധാരണക്കാരനും കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുറത്തുനിന്നുള്ള ആക്രമണം, യുദ്ധഭീഷണി തുടങ്ങിയ സാഹചര്യങ്ങളിൽ പാകിസ്താനെ സംരക്ഷിക്കാന്‍ സായുധസേനയ്ക്ക് അനുമതി നല്‍കുന്ന 245-ാം വകുപ്പ് പ്രകാരമാണ് പ്രതിഷേധക്കാരെ കണ്ടാല്‍ വെടിവെക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ആരെയും വെറുതേവിടരുതെന്ന് പട്ടാളക്കാര്‍ക്കുള്ള ഉത്തരവില്‍ പറയുന്നതായി പാകിസ്താനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Source link