INDIALATEST NEWS

‘അത് പോസ്റ്റൽ വോട്ടുകൾ കൂടാതെയുള്ള കണക്ക്’: ദ് വയറിന്റെ ‘മഹാരാഷ്ട്ര വോട്ട്’ റിപ്പോർട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ

‘അത് പോസ്റ്റൽ വോട്ടുകൾ കൂടാതെയുള്ള കണക്ക്’: ദ് വയറിന്റെ ‘മഹാരാഷ്ട്ര വോട്ട്’ റിപ്പോർട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ – Postal Ballots Spark Discrepancy Claims in Maharashtra Election, ECI Clarifies | Latest News | Manorama Online

‘അത് പോസ്റ്റൽ വോട്ടുകൾ കൂടാതെയുള്ള കണക്ക്’: ദ് വയറിന്റെ ‘മഹാരാഷ്ട്ര വോട്ട്’ റിപ്പോർട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഓൺലൈൻ ഡെസ്ക്

Published: November 26 , 2024 09:47 PM IST

1 minute Read

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ (Screengrab: Manorama News)

ന്യൂഡൽഹി∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന ഓൺലൈൻ മാധ്യമമായ ‘ദ് വയറി’ന്റെ റിപ്പോർട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. ‘ദ് വയർ’ പുറത്തുവിട്ടത് പോസ്റ്റൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇവിഎം വോട്ടുകളും പോസ്റ്റൽ വോട്ടുകളും വ്യത്യസ്തമായാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവിടുന്ന പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതെന്നും 5,38,225 പോസ്റ്റൽ വോട്ടുകൾ കണക്കാക്കാതെയുള്ള സംഖ്യയാണ് ഓൺലൈൻ മാധ്യമം പുറത്തുവിട്ടതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു. 

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം: മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലായി 6,40,88,195 വോട്ടുകളാണ് ഇവിഎമ്മിൽ പോൾ ചെയ്തത്. ഇതാണ് ആകെ പോൾ ചെയ്ത വോട്ടായി തെറ്റിധരിപ്പിച്ചിരിക്കുന്നത്. 5,38,225 പോസ്റ്റൽ വോട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ഇവ രണ്ടും കൂടി ചേരുമ്പോൾ ആകെ പോൾ‌ ചെയ്ത വോട്ട് 6,46,26,420 ആകും. ഇങ്ങനെ വരുമ്പോൾ എണ്ണിയ വോട്ടുകൾ ആകെ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതലാകുന്നില്ല. 

മഹാരാഷ്ട്രയിലെ ആകെ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതലാണ് എണ്ണിയ വോട്ടുകളെന്നാണ് ‘ദ് വയർ’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാനത്ത് ആകെ പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ടുകൾ അധികമെണ്ണിയെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളിൽ എണ്ണിയ വോട്ടുകൾ പോൾ ചെയ്ത വോട്ടുകളേക്കാൾ കുറവാണെന്നും പറയുന്നു. 288 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, 152 മണ്ഡലങ്ങളിൽ മത്സരിച്ച ബിജെപി 132 സീറ്റുകൾ നേടിയിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇവിഎം അഴിമതി ആരോപിച്ച പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

English Summary:
Maharashtra Election: Election Commission of India debunks The Wire’s claims of vote count discrepancies in the Maharashtra Assembly elections, attributing the difference to the exclusion of postal ballots in the online portal’s figures.

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-organisations0-electioncommissionofindia 53akib7uasf62o21uf0o7kga5h mo-politics-elections-maharashtraassemblyelection2024 mo-news-national-states-maharashtra


Source link

Related Articles

Back to top button