‘രാഷ്ട്രപതിയെ അഭിവാദ്യം ചെയ്യാതെ പരിഹസിച്ചു’: രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി
‘രാഷ്ട്രപതിയെ അഭിവാദ്യം ചെയ്യാതെ പരിഹസിച്ചു’; രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി – Did Rahul Gandhi Snub President Murmu at Constitution Day Event? BJP Cries Foul. | Latest News | Manorama Online
‘രാഷ്ട്രപതിയെ അഭിവാദ്യം ചെയ്യാതെ പരിഹസിച്ചു’: രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി
ഓൺലൈൻ ഡെസ്ക്
Published: November 26 , 2024 08:22 PM IST
1 minute Read
രാഹുൽ ഗാന്ധി, ദ്രൗപദി മുർമു (ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ)
ന്യൂഡൽഹി∙ ഭരണഘടനാ ദിനത്തിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ രാഹുൽ ഗാന്ധി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിവാദ്യം ചെയ്യാതെ പരിഹസിച്ചുവെന്ന ആക്ഷേപവുമായി ബിജെപി. ഭരണഘടനാ വാർഷികാഘോഷ ചടങ്ങിൽ രാഷ്ട്രപതിയുടെ അഭിവാദ്യം സ്വീകരിക്കാതെ രാഹുൽ ഗാന്ധി തിരിഞ്ഞു നടന്നുവെന്നാണ് ആരോപണം.
രാഹുൽ ഗാന്ധിയുടെ പെരുമാറ്റം ധാർഷ്ട്യമാണെന്ന് എക്സിൽ വിഡിയോ പങ്കുവച്ച് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദ്രൗപതി മുർമുവിനെ അഭിവാദ്യം ചെയ്തിട്ടില്ലെന്ന വിമർശനമാണ് അമിത് മാളവ്യ ഉന്നയിക്കുന്നത്. ഇതിനുപിന്നാലെ മറ്റ് ബിജെപി നേതാക്കളും വിഷയം ഏറ്റുപിടിച്ചിട്ടുണ്ട്.
राहुल गांधी को इतना घमंड है कि राष्ट्रपति जी का अभिवादन तक नहीं किया। सिर्फ इसलिए क्योंकि वो जनजातीय समाज से आती हैं, महिला हैं और राहुल गांधी कांग्रेस के राजकुमार? कैसी घटिया मानसिकता है ये? pic.twitter.com/shtP5s2dxs— Amit Malviya (@amitmalviya) November 26, 2024
English Summary:
BJP sparked controversy by accusing Rahul Gandhi: They allege that he deliberately ignored President Droupadi Murmu at the Constitution Day celebrations in Parliament.
mo-news-common-latestnews mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list 5e9up1ml9a0fecea2v9v8psum5 mo-news-world-countries-india-indianews mo-politics-leaders-draupadimurmu