നടുറോഡിൽ കാളയുടെ ആക്രമണം; യുവാവിനെ പിന്നിൽനിന്ന് കുത്തി, എഴുന്നേൽക്കവേ വീണ്ടും കുത്തിവീഴ്ത്തി, പരുക്ക് – വിഡിയോ
തിരക്കുള്ള റോഡിൽ യുവാവിനെ തുടരെ കുത്തിവീഴ്ത്തി കാള– വിഡിയോ – Stray Bull Injures Pedestrian in Repeated Attacks, Raises Safety Concerns in Uttar Pradesh | Latest News | Manorama Online
നടുറോഡിൽ കാളയുടെ ആക്രമണം; യുവാവിനെ പിന്നിൽനിന്ന് കുത്തി, എഴുന്നേൽക്കവേ വീണ്ടും കുത്തിവീഴ്ത്തി, പരുക്ക് – വിഡിയോ
മനോരമ ലേഖകൻ
Published: November 26 , 2024 08:32 PM IST
1 minute Read
കാൽനടയാത്രക്കാരനെ ആക്രമിക്കുന്ന തെരുവ് കാള (Video grab : X)
ലക്നൗ∙ ഉത്തർപ്രദേശിലെ ജലാലബാദിൽ നടുറോഡിൽ കാൽനടയാത്രക്കാരനെ തുടരെ ആക്രമിച്ച് തെരുവ് കാള. യാത്രക്കാരന്റെ പിന്നാലെ പായുന്ന കാള ഇയാളെ കൊമ്പു കൊണ്ട് ഇടിച്ചു വീഴ്ത്തുന്ന വിഡിയോ പുറത്തുവന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ജലാലബാദിലെ തിരക്കുള്ള റോഡിലാണ് സംഭവം നടന്നത്. യുവാവിനെ പിന്നിൽനിന്ന് കുത്തിയ കാള ഇയാൾ എഴുന്നേൽക്കാൻ ശ്രമിക്കവേ വീണ്ടും കുത്തിവീഴ്ത്തുന്നത് വിഡിയോയിൽ കാണാം. സംഭവത്തിൽ യുവാവിന്റെ കണ്ണിന് പരുക്കേറ്റതായാണ് റിപ്പോർട്ട്.
ഏകദേശം 15 ഓളം ആളുകളെ കാള ആക്രമിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. കാളയെ പിടികൂടാനായി മുൻസിപൽ കൗൺസിലിൽനിന്ന് ആളുകൾ എത്തുകയായിരുന്നു. മൂന്നു മണിക്കൂർ നേരത്തെ പ്രയത്നത്തിന് ഒടുവിലാണ് പിടിയിലായത്. ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ ഗൗരിഗഞ്ചിൽ ഈ മാസമാദ്യം നടന്ന സമാന സംഭവത്തിൽ വയോധികൻ കൊല്ലപ്പെട്ടിരുന്നു. തന്റെ കൃഷിയിടത്തുനിന്ന് വീട്ടിലേക്കു മടങ്ങവേയാണ് 65കാരൻ കാളയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Video: Stray Bull Injures 15 In Uttar Pradesh, Gets Caught After 3 Hour ChaseA bull entered Jalalabad town of Uttar Pradesh, causing a stampede and attacking 15 people pic.twitter.com/EsSjz9hlnP— Shakeel Yasar Ullah (@yasarullah) November 26, 2024
English Summary:
Stray bull attacked Pedestrian in Uttarpradesh : viral video depicts the terrifying moment a stray bull charges and attacks a pedestrian on a crowded street in Jalalabad, Uttar Pradesh.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-crime-attack 40oksopiu7f7i7uq42v99dodk2-list 3d0cjjuo0b358420ldg9tosq1p mo-news-world-countries-india-indianews mo-news-common-uttar-pradesh-news mo-environment-animalattack