KERALAM
കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണ് നാലുവയസുകാരൻ മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതിൽ തൊടി വീട്ടിൽ ജിഷ്‌ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.
കുട്ടി കിണറ്റിൽ വീണതറിഞ്ഞ ബന്ധുക്കളുടെ നിലവിളിയെ തുടർന്ന് നാട്ടുകാർ കിണറിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ 11.15ഓടെയാണ് അപകടം നടന്നത്. വീട്ടുമുറ്റത്ത് ചെങ്കല്ലുകൊണ്ട് കെട്ടിയ കിണറ്റിലാണ് കുട്ടി വീണത്.
Source link