ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; ടിയര്‍ഗ്യാസ് പ്രയോഗിച്ച് ബംഗ്ലാദേശ് പോലീസ്


ധാക്ക: ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ക്ക് നേരെ ടിയര്‍ഗ്യാസ് പ്രയോഗിച്ച് ബംഗ്ലാദേശ് പോലീസ്. ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ആളിക്കത്തിയത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇസ്‌കോണ്‍ (iskcon) അംഗം കൂടിയായ ചിന്മയ് കൃഷ്ണദാസിനെ ധാക്ക വിമാനത്താവളത്തില്‍നിന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ചിറ്റഗോങ്ങിലെ കോടതി ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിഷേധം രൂക്ഷമായി. ചിന്മയ് കൃഷ്ണദാസിനെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടം പോലീസ് വാഹനം രണ്ടുമണിക്കൂര്‍ നേരത്തേക്ക് തടഞ്ഞുവെച്ചു. ചിന്മയ് കൃഷ്ണദാസിനെ പിന്തുണക്കുന്നവരാണ് പോലീസ് വാഹനം തടഞ്ഞത്.


Source link

Exit mobile version