KERALAMLATEST NEWS

വീണ്ടും കുറഞ്ഞു; ഇനി എന്തിന് കാത്തിരിക്കണം, സ്വർണം വാങ്ങാൻ ഇതാണ് നല്ല സമയം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വ‌ർണത്തിന്റെ ഇന്നത്തെ വില 56,640 രൂപയായി. ഒരു ഗ്രാം 22കാരറ്റ് സ്വർണത്തിന്റെ വില 7,080 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,850 രൂപയുമാണ്. ഇന്നലെ പവന് 800 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസം കൊണ്ട് സ്വർണത്തിന് 1,760 രൂപ കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 57,600 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 7,200 രൂപയുമായിരുന്നു.

നവംബർ 12 മുതലാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രകടമായ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വ‌ർണത്തിന്റെ വില 59,080 രൂപയായിരുന്നു. നവംബർ 17നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 55,480 രൂപ സ്വർണവില രേഖപ്പെടുത്തിയത്.

വെള്ളി വില

വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 96 രൂപയാണ്. ഇന്നലെ വെള്ളിവില ഗ്രാമിന് 98 രൂപയായിരുന്നു.

സ്വർണത്തിന്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ നയങ്ങൾ എന്നിവ സ്വർണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. കൂടാതെ, സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള അവസ്ഥയും മറ്റ് കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ നിലവാരവും ഇന്ത്യൻ വിപണിയിലെ സ്വർണവിലയെ നിർണയിക്കുന്നുണ്ട്.


Source link

Related Articles

Back to top button