‘അടുത്ത തിരഞ്ഞെടുപ്പിൽ തൃശൂർ, തിരുവനന്തപുരം കോർപ്പറേഷനുകൾ ബിജെപി പിടിക്കും,സജ്ജമായിക്കഴിഞ്ഞു’

കൊച്ചി: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പാണ് തന്റെ മനസിലുള്ള ഇപ്പോഴത്തെ ചിന്തയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരുവനന്തപുരം, തൃശൂർ ഉൾപ്പെടെയുള്ള കോർപ്പറേഷനുകൾ പാർട്ടി ഭരിക്കുമെന്നും അതിന് സജ്ജമായിക്കഴിഞ്ഞുവെന്നും ശോഭ പറഞ്ഞു. കൊച്ചിയിൽ പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ശോഭാ സുരേന്ദ്രന്റെ വാക്കുകൾ:

പാർട്ടിയുടെ സംസ്ഥാന ഘടകം എന്ത് ജോലി എന്നെ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ഞാനത് കൃത്യമായി ചെയ്‌ത് തീർത്തിട്ടുണ്ട്. അഖിലേന്ത്യാ ഘടകവും സംസ്ഥാന നേതൃത്വവും ആണ് തീരുമാനിക്കുന്നത് ശോഭ എന്ത് ജോലി ചെയ്യണമെന്ന്. ആ ജോലി കൃത്യമായി ചെയ്‌ത് തീർത്തു എന്ന ആത്മവിശ്വാസമുള്ള സാധാരണക്കാരിയാണ് ഞാൻ. എന്റെ മനസിലുള്ള ഇപ്പോഴത്തെ ചിന്ത അടുത്ത തിരഞ്ഞെടുപ്പാണ്.

വിഡി സതീശന്റെ വെല്ലുവിളി ബിജെപി ഏറ്റെടുക്കുകയാണ്. പന്തയം വയ്‌ക്കാം. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ യുഡിഎഫിന് അധികമായി ഉണ്ടാക്കാൻ സാധിക്കുമോ? അത് വെല്ലുവിളിയായി ഏറ്റെടുക്കാൻ ബിജെപി തയ്യാറാണ്. അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരവും തൃശൂരും ഉൾപ്പെടെയുള്ള കോർപ്പറേഷനുകൾ ഞങ്ങൾ ഭരിക്കും. വരുന്ന തിരഞ്ഞെടുപ്പിൽ സ്‌ത്രീകളെ പഞ്ചായത്ത് പ്രസിഡന്റുമാരും മെമ്പർമാരുമായും ഇരുത്താൻ പാർട്ടി സജ്ജമായിക്കൊണ്ടിരിക്കുകയാണ്.


Source link
Exit mobile version