WORLD

ബംഗ്ലാദേശിലെ ആത്മീയനേതാവിന്റെ അറസ്റ്റ്; പ്രതികരിച്ച് ഇന്ത്യ, സുരക്ഷ ഉറപ്പാക്കണെന്ന് ആവശ്യം


ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട ആത്മീയനേതാവ് ചിന്മയ് പ്രഭുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഇന്ത്യ. ചിന്മയ് പ്രഭുവിന് ജാമ്യം നിഷേധിച്ചത് ശരിയായില്ലെന്ന് വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം, രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ചിന്മയ് പ്രഭുവിന്റെ അറസ്റ്റിന് ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതും അവര്‍ക്കെതിരേ അക്രമം അഴിച്ചുവിടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുകയാണ്. ഇതവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നു. അവരുടെ സുരക്ഷിത്വം ഉറപ്പാക്കണം, സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം സംരക്ഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button