ന്യൂഡൽഹി∙ ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ഡോ. കെ.എ.പോൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. തിരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ടെത്തിയാൽ കുറഞ്ഞത് 5 വർഷത്തേക്ക് സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
‘‘നിങ്ങൾ വിജയിച്ചാൽ ഇവിഎമ്മുകൾ നല്ലത്, നിങ്ങൾ തോൽക്കുമ്പോൾ കൃത്രിമം എന്നാണോ?’’- കോടതി ചോദിച്ചു. എന്നാൽ ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഹർജിക്കാരൻ വാദിച്ചു. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇപ്പോളും പേപ്പർ ബാലറ്റാണ് ഉപയോഗിക്കുന്നതെന്നും ഇലോൺ മസ്‌കിനെപ്പോലുള്ള പ്രമുഖ വ്യക്തികൾ പോലും ഇവിഎം കൃത്രിമത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഹർജിക്കാൻ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ച് തള്ളുകയായിരുന്നു.
Source link