WORLD

പണി തുടങ്ങി ട്രംപ് : ചൈനക്കും കാനഡയ്ക്കും മെക്‌സിക്കോയ്ക്കും പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു


വാഷിങ്ടണ്‍: ചൈന, മെക്‌സിക്കോ, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പുതിയ ഇറക്കുമതി തീരുവ ചുമത്താനൊരുങ്ങി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായി പുതിയ താരിഫ് പദ്ധതി ട്രംപ് പ്രഖ്യാപിച്ചു. നിര്‍മാണ ജോലികള്‍ യുഎസിലേക്ക് തിരികെ കൊണ്ടുവരിക, യുഎസിലേക്കുള്ള മയക്കുമരുന്ന് കടത്ത് , നിയമവിരുദ്ധ കുടിയേറ്റം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രഖ്യാപനം. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ചരക്കുകള്‍ക്കും 25 ശതമാനം തീരുവ ഈടാക്കും. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം അധിക നികുതിയും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധിത മയക്കുമരുന്നായ ഫെന്റാനിലിന്റെ കള്ളക്കടത്ത് ചൈന തടയിടുന്നത് വരെ ഈ അധിക തുക ഈടാക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button