KERALAM

വാഗമണ്ണിൽ പെൺകുട്ടികളുടെ സാഹസിക യാത്ര; കേരള രജിസ്‌ട്രേഷൻ വണ്ടിക്കായി അന്വേഷണം ആരംഭിച്ച് എംവിഡി

ഇടുക്കി: വാഗമൺ പുള്ളിക്കാനം റോഡിൽ വിനോദ സഞ്ചാരികളുടെ സാഹസിക യാത്ര. കേരള രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണ് യാത്ര. യാത്രയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാറിന്റെ ഡോറിലിരുന്ന് വീഡിയോ ചിത്രീകരിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. തൊട്ടുപുറകിൽ വന്ന ഇരുചക്ര വാഹന യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. മൂന്ന് പെൺകുട്ടികളെ ദൃശ്യങ്ങളിൽ കാണാം.

വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തേ ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന വിനോദസഞ്ചാരികളാണ് ഇത്തരത്തിൽ സാഹസിക യാത്രകൾ നടത്തിയിരുന്നത്. വീഡിയോയിൽ കാണുന്നത് കേരള രജിസ്‌ട്രേഷൻ വാഹനമായതിനാൽ കണ്ടെത്താൻ എളുപ്പമായിരിക്കും എന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ രീതിയിൽ യാത്ര ചെയ്‌തവരുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തത് ഉൾപ്പെടെയുള്ള നടപടികൾ മുമ്പ് സ്വീകരിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button