ബ്രിട്ടനെ ഉലച്ച് ബെര്‍ട്ട് കൊടുങ്കാറ്റ്; വെള്ളപ്പൊക്കവും മഞ്ഞുവീഴ്ച്ചയും, നദികള്‍ കര കവിഞ്ഞൊഴുകി


വെയില്‍സ്: ബെര്‍ട്ട് കൊടുങ്കാറ്റിനെ തുടര്‍ന്ന് ബ്രിട്ടനില്‍ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും വെള്ളപ്പൊക്കവും. സൗത്ത് വെയ്ല്‍സിന്റെ പല ഭാഗങ്ങളിലും 100 എംഎം മഴയാണ് പെയ്തത്. കാര്‍ഡിഫും വെസ്റ്റ് യോക്ക്‌ഷെയറും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി. ശക്തമായ കാറ്റില്‍ മരം വീണ് ഒരാള്‍ മരിച്ചു.റെയില്‍, റോഡ് ഗതാഗതം ഉള്‍പ്പെടെ തടസപ്പെട്ടിട്ടുണ്ട്. നിരവധി വീടുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കൊടുങ്കാറ്റ്, പേമാരി മുന്നറിയിപ്പുകള്‍ നേരത്തെ നല്‍കിയിരുന്നെങ്കിലും വന്‍നാശമാണ് വിതച്ചത്. ബ്രിട്ടനില്‍ എല്ലായിടത്തും വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.


Source link

Exit mobile version