CINEMA

വിടുതലൈ 2 വുമായി മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവ്

വിടുതലൈ 2 വുമായി മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവ് | Vijay Sethupathy, Ilayaraja

വിടുതലൈ 2 വുമായി മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവ്

മനോരമ ലേഖിക

Published: November 26 , 2024 10:28 AM IST

1 minute Read

വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, മഞ്ജു വാരിയർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട്‌ 2 ഡിസംബർ 20ന് തിയേറ്ററുകളിൽ എത്തും. മലയാള സിനിമയിലെ ആദ്യ നിർമാണ കമ്പനിയായ മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവായിരിക്കും വിടുതലൈ 2 വിലൂടെ  സാധ്യമാകുന്നത്. സെന്തിൽ സുബ്രഹ്മണ്യത്തിന്റെ നേതൃതത്തിൽ വൈഗ മെറിലൻഡ് റിലീസ് ആയിരിക്കും കേരളത്തിൽ വിടുതലൈ 2 പ്രേക്ഷകരിലേക്ക് എത്തിക്കുക. 
ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് സെന്തിൽ സുബ്രഹ്മണ്യതിന്റെ കീഴിൽ നിർമാണ പ്രവർത്തകർ ഇസൈജ്ഞാനി ഇളയരാജയെ ചെന്നൈയിൽ ചെന്നുകണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. സിനിമയിലെ മാറ്റങ്ങൾക്കനുസരിച്ച് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമകളുമായിട്ടായിരിക്കും വൈഗ മെറിലൻഡ് റിലീസ് നിർമാണ പ്രവർത്തനങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുക.

നവംബർ 26 ന് വൈകീട്ട് ചെന്നൈയിൽ  വെച്ചായിരിക്കും  വിടുതലൈ 2 വിന്റെ ഓഡിയോ ലോഞ്ച് നടക്കുക.വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ പാർട്ട്‌ 1 വലിയ രീതിയിൽ സിനിമ പ്രേക്ഷകർ സ്വീകരിച്ച സിനിമയായിരുന്നു. ചിത്രത്തിന്റെ പിആർഓ അരുൺ പൂക്കാടൻ.

English Summary:

Merryland makes a grand comeback with Vithutalai 2

7rmhshc601rd4u1rlqhkve1umi-list mo-entertainment-music-ilayaraja mo-entertainment-movie-vijaysethupathi mo-entertainment-movie 416k54recrmnodi3i9n9ci63t f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button