‘ഐ ആം സോറി അയ്യപ്പാ’ ഗാനം: അയ്യപ്പനെ അവഹേളിച്ചെന്ന് ആരോപണം; പാ.രഞ്ജിത്തിനും ഗാന ഇസൈവാണിക്കുമെതിരെ പരാതി- A song performed at a Pa. Ranjith event has sparked controversy, with Ayyappan devotees filing a complaint alleging insults against the deity | Manorama News | Manorama Online
‘ഐ ആം സോറി അയ്യപ്പാ’ ഗാനം: അയ്യപ്പനെ അവഹേളിച്ചെന്ന് ആരോപണം; പാ.രഞ്ജിത്തിനും ഗാന ഇസൈവാണിക്കുമെതിരെ പരാതി
മനോരമ ലേഖകൻ
Published: November 26 , 2024 11:08 AM IST
1 minute Read
പാ.രഞ്ജിത്ത്, ഗാന ഇസൈവാണി
ചെന്നൈ ∙ ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ച് ഗാനം ആലപിച്ചെന്നു പരാതി. വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പാ.രഞ്ജിത്തിനും ഗായിക ഗാന ഇസൈവാണിക്കും എതിരെ അയ്യപ്പ ഭക്തരുടെ കൂട്ടായ്മയാണു മേട്ടുപ്പാളയം പൊലീസിൽ പരാതി നൽകിയത്.
രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾചർ സെന്റർ സംഘടിപ്പിച്ച പരിപാടിയിലാണു വിവാദ ഗാനം ആലപിച്ചത്. സ്ത്രീകൾ ശബരിമലയിൽ കയറിയാൽ എന്താണു പ്രശ്നം.? എന്തിനാണ് അയിത്തം എന്നൊക്കെയാണ് ‘ഐ ആം സോറി അയ്യപ്പാ’ എന്നു തുടങ്ങുന്ന ഗാനത്തിലുള്ളത്. ഇരുവർക്കുമെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
English Summary:
Complaint against Pa. Ranjith and Gaana Isai Vani : A song performed at a Pa. Ranjith event has sparked controversy, with Ayyappan devotees filing a complaint alleging insults against the deity
7j1l8eii241ef6ohuv6dem5b5i mo-entertainment-movie-pa-ranjith 5us8tqa2nb7vtrak5adp6dt14p-list mo-religion-lordayyappa mo-culture-art-song 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews
Source link