KERALAMLATEST NEWS
തിയറി ക്ലാസിന്റെ പേരിൽ വീട്ടിൽ വിളിച്ചുവരുത്തി പീഡനം; തിരുവനന്തപുരത്ത് ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ബാഡ്മിന്റൺ താരത്തെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോച്ച് പിടിയിൽ. പാങ്ങോട് താമസിക്കുന്ന ജോസ് ജോർജിനെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇയാളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൂജപ്പുര പൊലീസിന്റെ ആവശ്യപ്രകാരമാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
പെൺകുട്ടിയെ തിയറി ക്ലാസുണ്ടെന്ന് പറഞ്ഞ് പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഈ നഗ്നചിത്രങ്ങൾ കുട്ടിയുടെ വീട്ടുകാരെയും സുഹൃത്തുക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ വിവരം തിരക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.
Source link