പാലക്കാട്: നഗരസഭ കൗൺസിലർമാരാണ് പാലക്കാട്ടെ തന്റെ തോൽവിക്ക് കാരണമെന്ന റിപ്പോർട്ട് തള്ളി എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ. താൻ അങ്ങനെ എവിടെയും പറഞ്ഞിട്ടില്ല.
റിപ്പോർട്ട് മാദ്ധ്യമസൃഷ്ടിയാണ്. എന്റെ സ്ഥാനാർഥിത്വം ഞാൻ തീരുമാനിച്ചതല്ല. നേതൃത്വം മത്സരിക്കാൻ ആവശ്യപ്പെട്ടു, മത്സരിച്ചു’, എന്റെ ആസ്തി തിരഞ്ഞെടുപ്പ് പത്രികയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷിലാണ് സത്യവാങ്മൂലം നൽകിയത്. അതുകൊണ്ട് ശിവരാജന് മനസിലാകാത്തതായിരിക്കും- കൃഷ്ണകുമാർ പ്രതികരിച്ചു.
Source link