ശിവഗിരി : ശിവഗിരിമഠത്തിലും മഠംശാഖാ ആശ്രമങ്ങളിലും സേവന പ്രവർത്തനങ്ങൾ ചെയ്തുവരുന്ന ശിവഗിരി കർമ്മയോഗയിൽ ചേർന്നു പ്രവർത്തിക്കാൻ ഭക്തർക്ക് അവസരം. തീർത്ഥാടന വേളകൾ ഉൾപ്പെടെ ശിവഗിരിയിലെയും ശാഖാ ആശ്രമങ്ങളിലെയും വിശേഷാൽ വേളകളിലും ഇടവേളകളിൽ അറിയിപ്പ് അനുസരിച്ചും സേവനങ്ങളിൽ പങ്കാളികളാകാം. ഗുരുദേവദർശനവും കൃതികളും അറിയാനും അംഗങ്ങൾക്ക് അവസരമൊരുക്കും. അംഗത്വം ആഗ്രഹിക്കുന്നവർക്ക് ശിവഗിരിമഠവുമായി ബന്ധപ്പെടാം. ഫോൺ: 9447551449
Source link