KERALAMLATEST NEWS

കേരളബാങ്ക് റീജിയണൽ ഓഫീസിനുള്ള മിനിസ്റ്റേഴ്സ് ട്രോഫി പാലക്കാടിന്

കണ്ണൂർ: കേരള ബാങ്കിന്റെ മികച്ച റീജിയൺ, സി.പി.സി, ശാഖകൾക്കുള്ള മിനിസ്റ്റേഴ്സ് ട്രോഫി വിതരണവും മികച്ച സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കുമുള്ള എക്സലൻസ് അവാർഡ് വിതരണവും കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. മികച്ച റീജിയണൽ ഓഫീസിനുള്ള പുരസ്‌കാരം പാലക്കാടിനും മികച്ച സി.പി.സിക്കുള്ള പുരസ്‌കാരം കണ്ണൂരിനും മികച്ച ശാഖയ്ക്കുള്ള പുരസ്‌കാരം വയനാട് ജില്ലയിലെ മീനങ്ങാടി ശാഖയ്ക്കുമാണ്. കണ്ണൂർ,കോഴിക്കോട് റീജിയണൽ ഓഫീസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. വയനാട്, പാലക്കാട് എന്നിവയാണ് മികച്ച സി.പി.സികൾ. മലപ്പുറം ജില്ലയിലെ ആലത്തിയൂർ മികച്ച രണ്ടാമത്തെ ശാഖയും വാഴക്കാട് മൂന്നാമത്തെ ശാഖയുമായി.

സംസ്ഥാനതലത്തിൽ 2022-23 വർഷത്തെ മികച്ച പ്രാഥമിക കാർഷിക വായ്പാസംഘമായി ദി ഏറാമല സർവ്വീസ് സഹകരണബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. കതിരൂർ, പരിയാരം സർവ്വീസ് സഹകരണബാങ്കുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

എറണാകുളം ജില്ലയിലെ ദി പീപ്പിൾസ് അർബൻ കോഓപ്പറേറ്റീവ് ബാങ്കാണ് മികച്ച അർബൻ സഹകരണ ബാങ്ക്. കൊല്ലം, ഒറ്റപ്പാലം അർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.

പാലക്കാട് ജില്ലയിലെ ഷാബുമോൻ മികച്ച നെൽകർഷനുള്ള അവാർഡ് നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ. കുറുപ്പിൽ നിന്ന് ഏറ്റുവാങ്ങി.

രശ്മി മാത്യു (കോട്ടയം) മികച്ച ക്ഷീരകർഷകയ്ക്കും കെ.ടി.പത്മനാഭൻ (കോഴിക്കോട്) മികച്ച പച്ചക്കറി കർഷകനും എം. സുനിൽ കുമാർ(വയനാട്) മികച്ച സമ്മിശ്ര കർഷകനും കെ. ശശീന്ദ്രൻ(വയനാട്) മികച്ച മത്സ്യകർഷകനും ഗോപാലകൃഷ്ണശർ (കാസർകോട്) മികച്ച തോട്ടവിളകർഷകനുമുള്ള പുരസ്‌കാരങ്ങൾ നേടി. നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ.കുറുപ്പ് അവാർഡ് വിതരണം ചെയ്തു.
2022-23 വർഷത്തെ ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ പ്രാഥമിക വായ്പാസഹകരണസംഘങ്ങൾക്കുള്ള അവാർഡ് കേരള ബാങ്ക് ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ വി.രവീന്ദ്രൻ വിതരണം ചെയ്തു.


Source link

Related Articles

Back to top button