KERALAM

ശിവഗിരി തീർത്ഥാടന കലാസാഹിത്യമത്സരം: ഒന്നാംഘട്ടം അവസാനിച്ചു

ശിവഗിരി : 92 -ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ മുന്നോടിയായി ശിവഗിരിയിലും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രാഥമിക കലാസാഹിത്യമത്സരങ്ങൾ അവസാനിച്ചു.

ശിവഗിരിമഠത്തിൽ മത്സരങ്ങൾക്ക് ഡോ. അജയൻ പനയറ, ഷോണി ജി. ചിറവിള, എസ്. ബാബുജി, ജി. മനോഹർ, വെട്ടൂർ ശശി എന്നിവർ നേതൃത്വം നല്‍കി. വിജയികളാകുന്നവരുടെ കേന്ദ്രതല മത്സരം 26, 27, 28 തീയതികളിൽ ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

വർക്കല കലോത്സവം ഡിസംബർ 25 ന്

ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഭാഗമായുളള വർക്കല കലോത്സവം ഡിസംബർ 25ന് ശിവഗിരിയിൽ നടക്കും. വർക്കലയിലും സമീപ പ്ര ദേശങ്ങളിലുമുളള എല്ലാ കലാപ്രസ്ഥാനങ്ങൾക്കും കലാവിരുന്നുകൾ അവതരിപ്പിക്കാനുളള അവസരം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിശദവിവരങ്ങൾക്ക് സെക്രട്ടറി, ശിവഗിരി തീർത്ഥാടനകമ്മിറ്റി, ശിവഗിരിമഠം, വർക്കല വിലാസത്തിൽ ബന്ധപ്പെടാം.


Source link

Related Articles

Back to top button