KERALAMLATEST NEWS
പീഡനം: നടൻ ബാബുരാജിന് മുൻകൂർ ജാമ്യം

കൊച്ചി: സ്വന്തം റിസോർട്ടിലെ മുൻ ജീവനക്കാരിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ നടൻ ബാബുരാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. പരാതി നൽകിയതിലെ കാലതാമസമാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നടപടി. ബാബുരാജ് പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യമായ രണ്ട് ആൾജാമ്യവുമാണ് ജാമ്യവ്യവസ്ഥ. ബാബുരാജിന്റെ ഇടുക്കിയിലുള്ള റിസോർട്ടിലെ മുൻ ജീവനക്കാരിയാണ് പരാതിക്കാരി. 2018-19 കാലഘട്ടത്തിൽ പീഡിപ്പിച്ചെന്ന പരാതിയിൽ അടിമാലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Source link