ഭരണഘടന @ 75: ആഘോഷങ്ങൾക്ക് ഇന്നു തുടക്കം

ഭരണഘടന @ 75: ആഘോഷങ്ങൾക്ക് ഇന്നു തുടക്കം – Constitution @ 75:celebrations begin today | India News, Malayalam News, New Delhi News, Indian Constitution, Narendra Modi, Manorama Online, Manorama News, Constitution @ 75:celebrations begin today
ഭരണഘടന @ 75: ആഘോഷങ്ങൾക്ക് ഇന്നു തുടക്കം
മനോരമ ലേഖകൻ
Published: November 26 , 2024 02:38 AM IST
1 minute Read
രാഷ്ട്രപതിയുടെ അഭിസംബോധന രാവിലെ 11ന്
ന്യൂഡൽഹി ∙ നമ്മുടെ ജനാധിപത്യമൂല്യങ്ങളുടെ വഴിവിളക്കായ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75–ാം വാർഷികാഘോഷ നിറവിൽ രാജ്യം. ഭരണഘടന രൂപം കൊണ്ട പഴയ പാർലമെന്റ് മന്ദിരത്തിലെ കോൺസ്റ്റിറ്റ്യുവന്റ് ഹാളിൽ (സെൻട്രൽ ഹാൾ) ഇന്നു രാവിലെ 11നു രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ ഒരു വർഷത്തെ ആഘോഷങ്ങൾക്കു തുടക്കമാകും.
‘നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം’ എന്ന പ്രമേയത്തിൽ കേന്ദ്ര സർക്കാർ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചിന് സുപ്രീം കോടതിയിൽ നടക്കുന്ന ഭരണഘടന ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും.
English Summary:
Constitution @ 75:celebrations begin today
mo-news-common-indianconstitution mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 3468mj87hp26on9k7rb5h44cbf mo-politics-leaders-narendramodi
Source link