ചേലക്കര: ചേലക്കര നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ തന്നെ വൻ മുന്നേറ്റവുമായി എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. ഇവിഎം കൗണ്ടിംഗ് രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ 4000ത്തിന് അടുത്ത് വോട്ടുമായി യുആർ പ്രദീപ് മുന്നേറുകയാണ്. ആദ്യ റൗണ്ടുകൾ എണ്ണുമ്പോൾ എൽഡിഎഫിന്റെ കണക്കുകൾ പ്രകാരമുള്ള വോട്ടുകൾ ലഭിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ തുടക്കത്തിൽ എൽഡിഎഫിനായിരിക്കും മുന്നേറ്റമെന്ന് യുഡിഎഫ് കണക്കുകൂട്ടിയിരുന്നു. ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടിയത്. എന്നാൽ ആ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ച് യുആർ പ്രദീപ് മണ്ഡലത്തിൽ മുന്നേറുകയാണ്.
രണ്ടാം റൗണ്ടിൽ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ട് നില
യുആർ പ്രദീപ് (എൽഡിഎഫ്)- 11792
കെ ബാലകൃഷ്ണൻ (എൻഡിഎ) -4399
രമ്യ ഹരിദാസ് (യുഡിഎഫ്) -8011
കെ.ബി ലിൻഡേഷ് (സ്വതന്ത്രൻ) – 30
എൻ കെ സുധീർ (സ്വതന്ത്രൻ) – 532
ഹരിദാസൻ (സ്വതന്ത്രൻ) -38
നോട്ട – 127
Source link