വധശിക്ഷയായിരുന്നു വേണ്ടത്; നെതന്യാഹുവിനെതിരായ  ഐ.സി.സിയുടെ അറസ്റ്റ് വാറന്റില്‍ ആയത്തുള്ള ഖമീനി


ടെഹ്റാന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.സി.) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതില്‍ പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഇസ്രയേലി നേതാക്കള്‍ക്കെതിരേ അറസ്റ്റ് വാറന്റ് ആയിരുന്നില്ല വധശിക്ഷയായിരുന്നു പുറപ്പെടുവിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.അവര്‍ (ഐ.സി.സി.) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അത് മതിയാകില്ല. ഇത്തരം ക്രിമിനല്‍ നേതാക്കള്‍ക്കെതിരേ വധശിക്ഷയാണ് പുറപ്പെടുവിക്കേണ്ടത്. ഇസ്രയേലി നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഖമീനി പറഞ്ഞു. വ്യാഴാഴ്ചയാണ് നെതന്യാഹുവിനും ഗാലന്റിനുമെതിരേ ഐ.സി.സി. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഹമാസ് നേതാവ് ഇബ്രാഹിം അല്‍ മസ്രിക്കെതിരേയും ഐ.സി.സി. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.


Source link

Exit mobile version